കെ.എം.സി.സി വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണം
text_fieldsജിദ്ദ: ജിദ്ദ കണ്ണൂർ ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും ഈവർഷത്തെ ഹജ്ജിൽ സേവനം നിർവഹിച്ച വളന്റിയർമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു.
ഹജ്ജ് വളന്റിയേഴ്സിനെ അനുമോദിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം സംസാരിച്ചു. വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണ പ്രഭാഷണം സിറാജ് കണ്ണവം നടത്തി.
കെ.പി. സലിം, നൗഷാദ് ചപ്പാരപ്പടവ്, ബഷീർ നെടുവോട്, മുനീർ കമ്പിൽ, ഫിറോസ് ചാലാട്, റഷീദ് ഇരിട്ടി, സലാം മാഹി, റഷീദ് വട്ടിപ്രം, ആരിഫ് അണിയാരം, സഈദ് മങ്കടവ്, റസാഖ് വള്ളിത്തോട്, നജീബ് കായകൂൽ, താജു കൂടത്തിൽ, മുനീർ, ഫാറൂഖ് വെളിയമ്പ്ര, ഇബ്രാഹിം പന്നിയൂർ, നസീർ കാക്ക തുടങ്ങിയവർ സംസാരിച്ചു അബ്ദുൽ റസാഖ് ഇരിക്കൂർ സ്വാഗതവും സി.പി. കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.