Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
KMCC Water Project
cancel
camera_alt

പ​ട്ടാ​മ്പി ചെ​മ്പു​ല​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് കെ.​എം.​സി.​സി ത്വാ​ഇ​ഫ്

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ൽ​കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ടി.​കെ. ചേ​ക്കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ത്വാ​ഇ​ഫ്: പ​ട്ടാ​മ്പി ചെ​മ്പു​ല​ങ്ങാ​ട് നി​വാ​സി​ക​ളു​ടെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി ആ​വി​ഷ്ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ അ​നേ​കം കു​ടും​ബ​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് പൂ​വ​ണി​ഞ്ഞ​ത്. ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നാ​ടി​​ന്റെ ആ​വ​ശ്യം ക​ണ്ട​റി​ഞ്ഞ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ക​രീം ചെ​റു​മു​ക്ക് എ​ന്ന ഇ.​പി. അ​ബ്​​ദു​ൽ ക​രീ​മി​​ന്റെ സ്മ​ര​ണ​ക്കാ​യി അ​ദ്ദേ​ഹ​ത്തി​​ന്റെ നാ​മ​ധേ​യ​ത്തി​ലാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ് ട്ര​ഷ​റ​ർ ടി.​കെ. ചേ​ക്കു​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് കോ​ട്ട​ക്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​ബ​ഷീ​ർ പൂ​നൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​പ്പു​ട്ടി അ​ശീ​റ, രാ​ഘ​വ​ൻ മാ​സ്റ്റ​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, എം.​പി. ഹ​സ​ൻ, മു​ഹ​മ്മ​ദ​ലി വാ​ഫി, ഇ.​എം. ബാ​വ കു​ഞ്ഞി​പ്പു മു​സ്‍ലി​യാ​ർ, അ​ന​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് സു​ലൈ​മാ​ൻ ബാ​വ​ക്കു​ള്ള ഉ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി.​എം. സ​ക​രി​യ്യ കൈ​മാ​റി. ഹ​നീ​ഫ തു​റ​ക്ക​ൽ, അ​ബ്​​ദു​ല്ല ചെ​റു​മു​ക്ക്, അ​ഷ​റ​ഫ് ന​ഹാ​രി, അ​ബ്ബാ​സ് രാ​മ​പു​രം, സു​നീ​ർ ആ​ന​മ​ങ്ങാ​ട്, റ​ഊ​ഫ് ഫൈ​സി, അ​ബൂ​ബ​ക്ക​ർ ആ​വി​ലോ​റ, ജ​ലീ​ൽ ക​ട്ടി​ല​ശ്ശേ​രി, സൈ​നു​ദ്ദീ​ൻ, അ​ബ്​​ദു​റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് മെം​ബ​ർ ര​ജ​നി ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും വാ​ഹി​ദ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKMCC Water Project
News Summary - KMCC Water Project handed over to the nation
Next Story