ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കെ.എം.സി.സി ലോകത്തിന് മാതൃക –പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കെ.എം.സി.സി എന്നും ലോകത്തിന് മാതൃകയാണെന്ന്പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചുപോകാനാകാതെ ആറുമാസത്തിലധികമായി നാട്ടിലകപ്പെട്ട സൗദി കെ.എം.സി.സി സുരക്ഷ സ്കീമില്‍ അംഗങ്ങളായിട്ടുള്ള സംസ്ഥാനത്തെ 4,000 പേർക്ക് സൗദി നാഷനല്‍ കമ്മിറ്റി നല്കുന്ന സ്നേഹ സാന്ത്വന ഭക്ഷ്യക്കിറ്റുകളുടെ തിരുവനന്തപുരം ജില്ലതല വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിയിലും പ്രവാസികളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ കെ.എം.സി.സി എന്നും മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ചെയര്മാന് കെ.എച്ച്.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് എം.എല്‍.എ, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പ്രഫ. തോന്നക്കല്‍ ജമാല്‍, ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് ഹാരിസ് കരമന, ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പുവച്ചല്‍ ഫൈസ്, ഗ്ലോബല്‍ കെ.എം.സി.സി ജില്ല ട്രഷര്‍ ഹക്കീം അഴിക്കോട്, നാസര്‍ കഴക്കൂട്ടം, ഷാജഹാന് മര്‍ഹബ കൊയ്ത്തൂര്‍കോണം, ആര്. നൗഷാദ് മുട്ടപ്പലം എന്നിവർ സംബന്ധിച്ചു. ഗ്ലോബല്‍ കെ.എം.സി.സി ജില്ല ജനറല്‍ സെക്രട്ടറി അമീന് കളിയിക്കവിള സ്വാഗതം പറഞ്ഞു. അഷ്റഫ് ചാന്നങ്കര ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.