കെ.എൻ.എം ഗൾഫ് സെക്ടർ പൊതുപരീക്ഷ; ജിദ്ദ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്രസ്സക്ക് മിന്നും ജയം
text_fieldsകെ.എൻ.എം അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ ജിദ്ദ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസ്സ വിദ്യാർഥികൾ
ജിദ്ദ: കേരള നദ്വത്തുൽ മുജാഹിദീൻ അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പരീക്ഷ എഴുതിയ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസ്സയിലെ വിദ്യാർത്ഥികൾ നൂറു ശതമാനം വിജയം കരസ്ഥമാക്കുകയും, ഏഴ് എ പ്ലസ് നേടുകയും ചെയ്തു. ദിൽന ഫാത്തിമ, ഫാത്തിമ ഹന, ഹഫ ആമിന, ഷെസ ബഷീർ, നിഹ് ല അബ്ദുറഹ്മാൻ, അഹ് ല അബ്ദുറഹ്മാൻ എന്നിവർ ഏഴാം ക്ലാസിലും ആയിഷ സിയ അഞ്ചാം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. പൊതുപരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും പഠനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ മദ്റസ്സയിൽ മതപഠന വിഷയങ്ങളും ഖുർആൻ പാരായണത്തിനും പഠനത്തിനുമൊപ്പം മലയാളമടക്കമുള്ള ഭാഷ പഠനത്തിനും പ്രത്യേക പരിഗണന നൽകുന്നു. പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യേതര വിഷയങ്ങളിലുള്ള മോട്ടിവേഷൻ ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. രക്ഷിതാക്കൾക്കായി പാരന്റിങ് അടക്കമുള്ള വിഷയങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ കലാ, കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സ്മാർട്ട് ക്ലാസ് റൂം, മൾട്ടി മീഡിയ എന്നിവ ഉപയോഗിച്ചുള്ള ആധുനിക പഠന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടുള്ള പഠനരീതിയാണ് മദ്റസ്സയിൽ പിന്തുടരുന്നതെന്നും മദ്റസയിൽ അഡ്മിഷൻ തുടരുന്നതായും, അവധിക്കാല ക്ലാസുകൾ ഈ മാസം എട്ടോടെ ആരംഭിച്ചതായും മദ്റസ ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യാനായി www. islahicenter.org എന്ന വെബ്സൈറ്റ് അഡ്രസ്സിലോ 012-6532022, 0556278966 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.