കെ.എൻ.എം നേതാക്കളെ സൗദി മതകാര്യ മന്ത്രാലയം സ്വീകരിച്ചു
text_fieldsജിദ്ദ: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അതിഥികളായി എത്തിയ കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയെയും സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹിയെയും സൗദി മതകാര്യ മന്ത്രാലയം സ്വീകരിച്ചു. മദീന കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ് സെക്രട്ടറി ജനറൽ ആഥ്വിഫ് ഇബ്രാഹീം അൽ ഉലയാൻ സ്വീകരിച്ചു.
കെ.എൻ.എം നേരിട്ട് നടത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ എടവണ്ണ ജാമിഅ നദ്വിയ്യയെ പ്രതിനിധാനം ചെയ്താണ് സൗദി സർക്കാറിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചത്.
സന്ദർശനത്തിന്റെ ഭാഗമായി വിവിധ നേതാക്കളുമായും സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തി. എടവണ്ണ ജാമിഅ നദ്വിയ്യ അന്തർദേശീയ യൂനിവേഴ്സിറ്റികളുമായി ചേർന്ന് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കെ.എൻ.എം നേതാക്കൾ സൗദി സർക്കാറിന് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.