കെ.എന്‍.എം പൊതുപരീക്ഷ: ജുബൈല്‍ അല്‍മനാര്‍ മദ്റസക്ക് മികച്ച വിജയം
text_fieldsറയാന് പി. നൗഷാദ്, ബിലാല്‍ മുഹമ്മദ് ബാദുഷ, കെ.എ. സുമയ്യ, മര്‍യം നിസാറുദ്ദീന്‍, അയ്ദ് റഹ്മാന്, ഹന നിസാറുദ്ദീന്‍,
ഇനായ സലീം, മുഹമ്മദ് ശാഹിദ്, സുമയ്യ സലീം
ജുബൈൽ: കേരള നദ്വത്തുൽ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2023-24 വര്‍ഷത്തെ പൊതുപരീക്ഷയില്‍ ജുബൈല്‍ അല്‍മനാര്‍ മദ്റസ വിദ്യാർഥികൾ മികച്ച വിജയം നേടി. റയാന് പി. നൗഷാദ്, ബിലാല്‍ മുഹമ്മദ് ബാദുഷ, കെ.എ. സുമയ്യ എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
മര്‍യം നിസാറുദ്ദീന്‍, അയ്ദ് റഹ്മാന്, ഹന നിസാറുദ്ദീന്‍, ഇനായ സലീം, മുഹമ്മദ് ശാഹിദ്, സുമയ്യ സലീം എന്നിവരും ഉയര്‍ന്ന മാര്‍ക്കുകള്‍ സ്വന്തമാക്കി. രണ്ടരപ്പതിറ്റാണ്ടായി ജുബൈലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്‍മനാര്‍ മദ്റസ, ഇന്ത്യന്‍ ഇസ്ലാഹി സെൻററിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
പരിചയസമ്പന്നരായ അധ്യാപികമാരുടെ കീഴില്‍, കെ.എന്‍.എം വിദ്യാഭ്യാസബോര്‍ഡ് സിലബസനുസരിച്ചുള്ള മതവിഷയങ്ങള്‍ക്ക് പുറമെ മലയാള ഭാഷയിലും പാഠ്യാനുബന്ധ വിഷയങ്ങളിലും ശാസ്ത്രീയ പരിശീലനമാണ് വിദ്യാർഥികള്‍ക്ക് നല്‍കിവരുന്നത്. പൊതുപരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാർഥികളെയും അധ്യാപികമാരെയും കുട്ടികളെ പരീക്ഷക്ക് സജ്ജരാക്കിയ രക്ഷിതാക്കളെയും ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ (കെ.എന്‍.എം) പ്രവര്‍ത്തക സമിതി അഭിനന്ദിച്ചു.
2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് തുടരുന്നതായി പ്രിന്‍സിപ്പല്‍ അബീറ സ്വലാഹിയ്യ, മദ്റസ മാനേജര്‍ ആഷിഖ് മാത്തോട്ടം, കോഓഡിനേറ്റർ എന്‍.വി. അമീര്‍ അസ്ഹര്‍ എന്നിവര്‍ അറിയിച്ചു.
വിസിറ്റ് വിസയില്‍ എത്തിയിട്ടുള്ള കുട്ടികള്‍ക്കും അഡ്മിഷന് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0558693402, 0556504192 എന്നീ നമ്പറില്‍ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.