കൊച്ചി കൂട്ടായ്മ 22ാം വാർഷികാഘോഷം
text_fieldsറിയാദ്: കൊച്ചി കൂട്ടായ്മ 22ാം വാർഷികാഘോഷമായ ‘സുഹാനി രാത് സീസൺ ത്രീ’ അരങ്ങേറി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ, വിജയൻ നെറ്റാറ്റിങ്കര, അസ്ലം പാലത്ത്, റഹ്മാൻ മുനമ്പത്ത്, നിഹാസ് പാനൂർ, നൗഷാദ് സിറ്റി ഫ്ലവർ, സുഭാഷ് എന്നിവർ സംസാരിച്ചു.
മജീദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി. കൊച്ചി കൂട്ടായ്മയുടെ പലിശരഹിത വായ്പ, ജീവകാരുണ്യം, മരണസഹായ ഫണ്ട്, വെൽഫെയർ, സ്പോർട്സ്, കലാസാംസ്കാരിക എന്നീ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂട്ടായ്മയിലെ മരിച്ചുപോയ ചെപ്പു എന്ന അംഗത്തിന്റെ കുടുംബത്തിന് കൂട്ടായ്മ വീട് നിർമിച്ച് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ റഫീഖ് കൊച്ചി വാർഷിക കണക്ക് അവതരിപ്പിച്ചു.
റിയാസ് കൊച്ചി, സാജിദ് കൊച്ചി, അഷ്റഫ് ഡാക്, ജിബിൻ സമദ് എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന തൻവീറിന് യാത്രയയപ്പ് നൽകി. കൂട്ടായ്മയുടെ പുതുവർഷ കലണ്ടർ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി പ്രകാശനം ചെയ്തു. കൂട്ടായ്മയുടെ മുൻകാല പ്രവർത്തനങ്ങളും റിയാദിൽ നടത്തിയ പരിപാടികളുടെയും വീഡിയോ റഹിം ഹസ്സൻ പ്രദർശിപ്പിച്ചു. പ്രശസ്തമാ പഴയകാല ബോളിവുഡ് ഹിറ്റ് പാട്ടുകൾ ഉൾപ്പെടുത്തി, കൊച്ചി കൂട്ടായ്മയുടെ ആർട്സ് കൺവീനർ കൂടിയായ ജലീൽ കൊച്ചിന്റെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി.
ഗായകരായ നിസാർ കൊച്ചിൻ, ജിബിൻ സമദ്, അലക്സ് മാത്യൂസ്, അൽതാഫ് കാലിക്കറ്റ്, നിഷ ബിനീഷ്, ലിനേറ്റ് സ്കറിയ, ലിൻസു സന്തോഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുഞ്ഞു മുഹമ്മദ് കലാക്ഷേത്ര ചിട്ടപ്പെടുത്തിയ വർണശബളമായ നൃത്തങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. കുരുന്നു കലാകാരായ ജുവൈരിയ ജിബിൻ, ജുമാന ജിബിൻ, നാസ്നീൻ ജിബിൻ, ഇഹാൻ മുഹമ്മദ്, അഹ്മദ് റയ്യാൻ, ഇസ്സ ആമിന, റൈഫ, അയാൻ അലി, സി.കെ. നൈസ എന്നിവരുടെയും ന്യത്തങ്ങൾ അരങ്ങേറി. സജിൻ നിഷാൻ പരിപാടിയുടെ അവതാരകനായിരുന്നു. നിഹാൽ മുഹമ്മദ്, സുബൈർ എന്നിവർ ചടങ്ങിൽ കൂട്ടായ്മയുടെ അംഗത്വം സ്വീകരിച്ചു.
പ്രസിഡൻറ് കെ.ബി. ഷാജി, സെക്രട്ടറി ജിനോഷ് അഷ്റഫ്, അർഷാദ്, ഷാജഹാൻ, നിസാർ, ഹസീബ്, ഹാഫിസ്, ഷഹീർ, ബൈജു ലത്തീഫ്, സിറാജ്, അജ്മൽ അഷ്റഫ്, രഞ്ജു അനസ്, മുഹമ്മദ് ഷഹീൻ, നിസാം സേട്ട്, മിസാൽ നിസാം, ഹംസ ഇബ്രാഹിം, സുൽഫി ഖലീൽ, ജസീം ഖലീൽ, ആദിൽ ഷാജി, മനാഫ്, നൗഫൽ, സമീർ, സുൽഫികർ ഹുസൈൻ, നിസാർ ഷംസു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബഷീർ കോട്ടയം, നിഹാസ് പാനൂർ, നസ്റിയ ജിബിൻ, സുമി റിയാസ്, ഫാത്തിമ സുൽഫികർ, റമിത ഹസീബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ജിനോഷ് അഷ്റഫ് സ്വാഗതവും ആഷിക് കൊച്ചി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.