കൊച്ചി കൂട്ടായ്മ ഇഫ്താർ വിരുന്ന് നടത്തി
text_fieldsകൊച്ചി കൂട്ടായ്മ ഇഫ്താർ വിരുന്ന് സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ
പുഷ്പരാജ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കൊച്ചി കൂട്ടായ്മയുടെ ഇഫ്താർ വിരുന്നിൽ റിയാദിലെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തു. ഇന്ത്യൻ എംമ്പസി ഉദ്യോഗസ്ഥൻ പുഷ്പരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ കൊച്ചിൻ, ട്രഷറർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. സമ്മേളനം ഉപദേശക സമിതി അംഗം ജിബിൻ സമദ് നിയന്ത്രിച്ചു.
കൺവീനർ റഹിം ഹസ്സൻ, ഉപ കൺവീനർ നിസ്സാർ നെയ്ച്ചു എന്നിവരുടെ നേതൃത്വത്തിൽ ജിനോഷ്, രെഞ്ചു അനസ്, ഹാഫിസ്, സാജിദ്, റിയാസ്, റഫീഖ്, അർഷാദ്, ഷഹീൻ, സുൽഫിക്കർ, നിസാം സേട്ട്, അജ്മൽ അഷറഫ്, നിസാർ ഷംസു, അഹ്സൻ സമദ്, മിസാൽ റബീഉല്ല, ബൈജു ലെത്തീഫ്, സിറാജ് ബീരാൻ അസീബ്, ജെസിം ഖലീൽ, ആദിൽ ഷാജി, സുബൈർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൂട്ടായ്മ എല്ലാ കൊല്ലവും നാട്ടിലുള്ള നിർധനരായവർക്ക് നൽകി വരുന്ന റമദാൻ കിറ്റിന്റെ എണ്ണം ഇത്തവണ വർധിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.ബി. ഷാജി അറിയിച്ചു.
വനിതാ വിങ്ങും ഇഫ്താർ വിരുന്നൊരുക്കാൻ ഒരുമിച്ചു. സംഗീത, ഉമർ മുക്കം, മജീദ് പൂളക്കാടി, കരീം, കൃഷ്ണകുമാർ, ഫഹദ്, തങ്കച്ചൻ വർഗീസ്, നിഹാസ് പാനൂർ, ഡോ. അസ്ലം എന്നിവർ സംസാരിച്ചു.
നൗഷാദ്, സൈഫ് കായംകുളം, ഷിബു ഉസ്മാൻ, ജലീൽ ആലപ്പുഴ, ബിനു കെ. തോമസ്, ശിഹാബ് കൊട്ടുകാട്, ഷഫീക് പാറയിൽ, അസ്ലം പാലത്ത്, റിയാസ് വണ്ടൂർ തുടങ്ങിയവരും പങ്കെടുത്തു. ജലീൽ കൊച്ചിൻ സ്വാഗതവും ട്രഷറർ ഷാജഹാൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.