Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ഹയിലുണ്ടായ...

അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി മരിച്ചു

text_fields
bookmark_border
അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ കൊടിയത്തൂർ സ്വദേശി മരിച്ചു
cancel

അബ്​ഹ: ദക്ഷിണ സൗദിയിലെ അബ്​ഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. അൽസുദ-ഷഹ്​​ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട്​ സൈഡ്​ വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. അബ്​ഹയിൽനിന്ന്​ മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

അബ്​ഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തി​െൻറ ബ്രേക്ക് നഷ്​ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം.

ഹാരിസ്​ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫജ്റു സാദിഖ്​​, കോഴിക്കോട്​ മുക്കം സ്വദേശി മുജീബ്​ എന്നിവർക്ക്​ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്​.

നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ്​ പ്രവാസം അവസാനിപ്പിച്ച്​ പോയശേഷം ആറുമാസം മുമ്പാണ്​ പുതിയ വിസയിൽ തിരിച്ചെത്തിയത്​. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്​മദ് എന്നിവർ സൗദിയിലുണ്ട്​.

ഫസീഹയാണ്​ ഹാരിസി​െൻറ ഭാര്യ. മക്കൾ: മുഹമ്മദ്​ സയ്യാൻ അലി (അഞ്ച്​), ആയിഷ നൈറ (രണ്ട്​). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ്​ ഹാരിസി​െൻറ മാതാപിതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - Kodiyathur native died in a car accident in Abha
Next Story