കോടിയേരി ബാലകൃഷ്ണൻ ജനനായകൻ -നവോദയ റിയാദ്
text_fieldsറിയാദ്: സാധാരണക്കാർക്കുപോലും പ്രാപ്യനായ അക്ഷരാർഥത്തിൽ ജനകീയനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് റിയാദിലെ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന് കേരളം നൽകിയ വികാരനിർഭരമായ യാത്രയയപ്പ് അതിനുള്ള വലിയ തെളിവാണ്. അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ അനുഭവം കൈമുതലാക്കി കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച കോടിയേരിയുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ്.കോടിയേരിയുമായി നവോദയ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയുടെ ഓർമകളും പല വ്യക്തികൾക്കും അദ്ദേഹവുമായി നേരിട്ടും അല്ലാതെയുമുള്ള അനുഭവങ്ങളും വേദിയിൽ പങ്കുവെച്ചു.
നവോദയ വൈസ് പ്രസിഡന്റ് പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ഷാജു പത്തനാപുരം, ബാബുജി, വിക്രമലാൽ, വിനോദ് കൃഷ്ണ (ന്യൂ ഏജ്), അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), കുമ്മിൾ സുധീർ, അനിൽ മണമ്പൂർ, അബ്ദുൽ കലാം, ഇസ്മാഈൽ കണ്ണൂർ എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് കോടിയേരിയെ അനുസ്മരിച്ചു കവിത ചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.