കൊടുങ്ങല്ലൂര്‍ കൂട്ടായ്മ 'കിയ റിയാദ്' രൂപവത്കരിച്ചു
text_fieldsറിയാദ്: കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന റിയാദിലുള്ള കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയറ്റ്സ് അസോസിയേഷന് (കിയ റിയാദ്) എന്ന പേരിലാണ് സംഘടന. റിയാദ് മലസിലെ പെപ്പര്‍ ട്രീ ഫാമിലി റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ പൊതുയോഗം സംരംഭക സമിതി ചെയര്മാന് എം.എ. അബ്ദുല്‍സലാം പേബസാര്‍ ഉദ്ഘാടനം ചെയ്തു. ജയന് കൊടുങ്ങല്ലൂര്‍ ആമുഖ പ്രസംഗം നടത്തി. ചെറുകിട സംരംഭങ്ങള്‍വഴി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ജോലിസ്ഥിരതക്കും ക്ഷേമത്തിനും മുന്‍തൂക്കം കൊടുത്ത് സംഘടനയുടെ പ്രവര്‍ത്തനം മികുവുറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും നൂറില്‍പരം അംഗങ്ങളാണ് ചുരുങ്ങിയ ദിവസംകൊണ്ട് അംഗമായി ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. അമീര്‍ പുതിയകാവ്, അയൂബ് കരൂപ്പടന്ന, വി.എസ്. അബ്ദുല്‍സലാം, മെഹ്ബൂബ് തെക്കേചാലില്‍ എന്നിവര്‍ സംസാരിച്ചു. യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും സനീഷ് നസീര്‍ നന്ദിയും പറഞ്ഞു.
ബാബു കൊടുങ്ങല്ലൂര്‍ (പ്രസി.), യഹ്യ കൊടുങ്ങല്ലൂര്‍ (ജന.സെക്ര.), വി.എസ്. അബ്ദുല്‍സലാം എടവിലങ്ങ് (ട്രഷ.), ജയന് കൊടുങ്ങല്ലൂര്‍ (മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍), അയൂബ് കരൂപ്പടന്ന (ചാരിറ്റി കണ്‍വീനര്‍), മെഹ്ബൂബ് തെക്കേചാലില്‍ (വൈ.പ്രസി.), സനീഷ് നസീര്‍ (ജോ.സെക്ര.), റഫീഖ് (ഓഡിറ്റര്‍), ലിജോ ജോണ്‍ (കലാവിഭാഗം കണ്‍വീനര്‍), സൈഫ് റഹ്മാന് (ഐ.ടി വിഭാഗം കൺവീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായി ഷാജി വെമ്പല്ലൂര്‍, ബാബു നിസാര്‍, മുസ്തഫ, ഷുക്കൂര്‍, സലീഷ്, ഷിഹാബ്, രാജേഷ്, ഷാജഹാന് സി.കെ. വളവ്, ഷിഹാബ് ടി.കെ.എസ് പുരം, ഷാനവാസ് പുന്നിലത്ത്, ആഷിക് എന്നിവരെയും തെരഞ്ഞെടുത്തു. എം.എ. അബ്ദുല്‍സലാം, ബാബു കൊടുങ്ങല്ലൂര്‍, അമീര്‍ പുതിയകാവ്, ജയന് കൊടുങ്ങല്ലൂര്‍, യഹ്യ അയൂബ് കരൂപ്പടന്ന, വി.എസ്. അബ്ദുല്‍സലാം എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങള്‍. സംഘടനയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവർക്ക് 0534859703, 0506427661, 0559451486 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.