കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഓണാഘോഷവും വാർഷികപൊതുയോഗവും
text_fieldsറിയാദ്: കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഓണാഘോഷവും വാർഷികപൊതുയോഗവും സംഘടിപ്പിച്ചു. വിപുലമായാണ് ഓണാഘോഷപരിപാടികൾ അരങ്ങേറിയത്. റിയാദിലെ പൗരപ്രമുഖരും മറ്റുമായി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഓണാഘോഷം. ‘വിരൽത്തുമ്പിലൊരോണം’ എന്ന ആശയത്തിൽ ആഗോളതലത്തിൽ കൊയിലാണ്ടിക്കൂട്ടം അവതരിപ്പിക്കുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷപരിപാടിയിൽ റിയാദ് ചാപ്റ്റർ, മേളം റിയാദ് ടീമുമായി ചേർന്ന് സംയുക്തമായി അവതരിപ്പിച്ച ശിങ്കാരിമേളം ശ്രദ്ധേയമായി.
കൂടാതെ ഓണസദ്യ, ഓണക്കളികൾ, നൃത്തം, റിയാദിലെ അറിയപ്പെടുന്ന ഗായകരുടെ ഓണപ്പാട്ടുകൾ എന്നിങ്ങനെ വർണാഭമായിരുന്നു ആഘോഷം. കൊയിലാണ്ടിക്കൂട്ടത്തിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ തിരുവോണദിനം വരെ പരിപാടികൾ അരങ്ങേറിയെന്ന് റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി അറിയിച്ചു. ഓണാഘോഷത്തോടൊപ്പം 2023-24 കാലത്തേക്കുള്ള പുതിയ ഭരണസമിതിയെയും തെരഞ്ഞെടുത്തു. റാഫി കൊയിലാണ്ടി (ചെയർ.), റാഷിദ് ദയ (പ്രസി.), നിബിൻ ഇന്ദ്രനീലം (ജന. സെക്ര.), മുബാറക്ക് അലി കാപ്പാട് (ട്രഷ.), ടി.എം. അഹ്മദ് കോയ, പുഷ്പരാജ് പയ്യോളി, സഫറുല്ല കൊയിലാണ്ടി, ഷാഹിർ കാപ്പാട്, അൻവർ സാദത്ത് കാപ്പാട്, നൗഫൽ സിറ്റി ഫ്ലവർ (മുഖ്യരക്ഷാധികാരികൾ), പ്രഷീദ് തൈക്കൂട്ടത്തിൽ, സഫറുല്ല (വൈ. പ്രസി.), മുഹമ്മദ് അരിക്കുളം, ഷൗക്കത്ത് അലി (ജോ. സെക്ര.), നൗഷാദ് സിറ്റി ഫ്ലവർ, ഇസഹാഖ് ഒലിവ് (മീഡിയ കൺവീനർമാർ), ഷബീർ അലി കൊയിലാണ്ടി, അസീം (സ്പോർട്സ് ആർട്സ് കൺവീനർമാർ), ഷഹീൻ തൊണ്ടിയിൽ (ചാരിറ്റി കൺവീനർ), അബ്ദുൽ റസാഖ് (ജോ. ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.