നാട്ടിൽ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ
text_fieldsറിയാദ്: നാട്ടിൽ പോകാൻ വിമാന ടിക്കറ്റ് എടുത്തുവെച്ചിരുന്ന തീയതിയിൽ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്പ് ആശുപത്രിയിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞിെൻറ (53) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്.
എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകേണ്ട ദിവസമാണ് വ്യാഴാഴ്ചയായിരുന്നു. അതേ ദിവസം ഏതാണ്ട് അതേസമയത്താണ് ഖബറടക്കം നടന്നത്.
പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.