റിയാദിൽ കൊല്ലം സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ
text_fieldsറിയാദ്: റിയാദിലെ നസീമിൽ കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടക്കൽ ചരുവിള പുത്തൻ വീട്ടിൽ ഷാജഹാൻ (53) ആണ് മരിച്ചത്. 30 വർഷമായി സൗദിയിലുള്ള ഷാജഹാൻ ഇന്ത്യൻ എംബസി സ്കൂളിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
ഒറ്റക്ക് താമസിക്കുകയായിരുന്ന ഷാജഹാന്‍റെ മരണവിവരം ആരും അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷമാണ് സുഹൃത്തുക്കൾ അന്വേഷിച്ചു താമസസ്ഥലത്ത് എത്തുകയും മരണ വിവരം അറിയുകയും ചെയ്തത്.
മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുമ്പാണ് ഷാജഹാൻ അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്.
പിതാവ്: അബ്ദുൽ സത്താർ. മാതാവ്: ജമീല ബീവി. ഭാര്യ: നസീമ ബീവി. മക്കൾ: ഷഹാന, ഷാഹിൻ.
മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദര പുത്രൻ ഷമീറിനോടൊപ്പം ഷാഹിദ് മാഷ്, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവ്വൂർ, ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ് ചെറിയവളപ്പ്, അൽത്താഫ് വട്ടപ്പാറ എന്നിവർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.