Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; കൊല്ലം...

ഹൃദയാഘാതം; കൊല്ലം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; കൊല്ലം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
cancel

ഖമീസ് മുശൈത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഖമീസ് മുശൈത്തിൽ മരിച്ചു. ഞാറക്കൽ കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49 ) ആണ് മരിച്ചത്.

ഉറങ്ങാൻ കിടന്ന ഇദ്ദേഹം എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. 15 വർഷമായി പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിൽ ബന്ധുവിൻറെ ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയിട്ട് രണ്ടര വർഷമായി.

പിതാവ്: പരേതനായ പരീത്കുഞ്ഞ്. മാതാവ്: ജമീലബീവി. ഭാര്യ: ഫസീലബീവി. മക്കൾ: സുഫിയാനി, സുഹൈൽ.

മരണാന്തര നടപടിക്രമങ്ങളുമായി ഇന്ത്യൻ സോഷ്യൽഫോറം സേവന വിഭാഗം കൺവീനറും കോൺസുലേറ്റ് വെൽഫയർ വിഭാഗം വളണ്ടിയറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf News
Next Story