Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
covid-saudi
cancel
camera_alt??? ??????????

ജുബൈൽ: കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് ജുബൈലിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തലത്താഴം പുലരി നഗർ 173 സിx.വി വില്ലയിൽ സാം ഫെർണാണ്ടസ് (55 ) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് 12 ദിവസമായി ജുബൈൽ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

വെള്ളിയാഴ്​ച രാത്രി 11.30 ടെയായിരുന്നു അന്ത്യം. പനിയും ശ്വാസമുട്ടലും അനുഭവപെട്ടതിനെ തുടർന്ന് ജുബൈൽ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

ആദ്യത്തെ രണ്ടു ടെസ്​റ്റ്​ുകളും കോവിഡ് നെഗറ്റീവ് ആയിരുന്നു. മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്​റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 

ഭാര്യ: ജോസഫൈൻ (അധ്യാപിക, തിരൂർ). മക്കൾ: രേഷ്​മ (ഫെഡറൽ ബാങ്ക്, കൊല്ലം പൂയപ്പള്ളി), ഡെയ്സി (വിദ്യാർത്ഥിനി). മരുമകൻ: ഉദേശ് (സോഫ്റ്റ്​െവയർ എൻജിനീയർ ഖത്തർ). നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിജുലാൽ ശങ്കരൻ, ഉസ്​മാൻ ഒട്ടുമ്മൽ (കെ.എം.സി.സി) എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathgulf newscovidKerala News
News Summary - kollam native died in saudi due to covid
Next Story