കോവിഡ്: അഞ്ചൽ സ്വദേശി റിയാദിൽ മരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ശരീഫ് (52) ആണ് ബുധനാഴ്ച രാവിലെ റിയാദ് മൻസൂരിയയിലെ അൽഇൗമാൻ ആശുപത്രിയിൽ മരിച്ചത്.
പനി പിടിപെട്ടതിനെ തുടർന്ന് ജൂൺ 15ന് ബത്ഹയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നുള്ള നിർദേശപ്രകാരം 19ന് അൽഇൗമാൻ ആശുപത്രിയിൽ അഡ്മിറ്റാവുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കുറച്ചുകാലം മുമ്പ് വിസ റദ്ദ് ചെയ്ത് നാട്ടിൽ പോയിരുന്നു. ശേഷം പുതിയ വിസയിൽ തിരിച്ചുവന്ന് റിയാദിൽ ലോൻഡ്രി നടത്തുകയായിരുന്നു. അടുത്തിടെ ലോൻഡ്രി നിർത്തി ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ കാത്തിരിക്കുേമ്പാഴാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്.
മൃതദേഹം അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: നജ്മുന്നിസ. എട്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.