Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Kollam Pravasi Sangamam Jeddah
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ (കെ.​പി.​എ​സ്‌.​ജെ) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ, മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത്, മാ​വേ​ലി​യു​ടെ ഓ​ണ​സ​ന്ദേ​ശം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ മ​ല​യാ​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. ഓ​ണ​പ്പാ​ട്ടു​ക​ൾ, നാ​ട​ൻ പാ​ട്ടു​ക​ൾ, തി​രു​വാ​തി​ര​ക്ക​ളി, നൃ​ത്ത​ങ്ങ​ൾ, പു​ലി​ക​ളി, വ​ഞ്ചി​പ്പാ​ട്ട് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കി​ഷോ​ർ കു​മാ​ർ, ജോ. ​ക​ൺ​വീ​ന​ർ ഷാ​ഹി​ർ, ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് കു​രി​യോ​ട്, ഷാ​ബു ച​ക്കു​വ​ള്ളി, മാ​ഹീ​ൻ പ​ള്ളി​മു​ക്ക്, സോ​ണി, ബി​ബി​ൻ ബാ​ബു, സി​ബി​ൻ ബാ​ബു, വി​ജ​യ​കു​മാ​ർ, റെ​നി മാ​ത്യു, സു​ജി​ത് കു​മാ​ർ എ​ന്നി​വ​രും വ​നി​ത ക​ൺ​വീ​ന​ർ ഷാ​നി ഷാ​ന​വാ​സ്, ജോ. ​ക​ൺ​വീ​ന​ർ ബി​ൻ​സി സ​ജു, വി​ജി വി​ജ​യ​കു​മാ​ർ, ലി​ൻ​സി ബി​ബി​ൻ, ധ​ന്യ കി​ഷോ​ർ, മി​നി സോ​ണി, ലി​നു റോ​ബി, ഷെ​റി​ൻ ഷാ​ബു, ഷി​ബി​ന മാ​ഹീ​ൻ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്റ് മ​നോ​ജ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് കൊ​ല്ലം സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജു രാ​ജ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റോ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamSaudi ArabiaPravasi SangamOnam 2023
News Summary - Kollam Pravasi Sangam celebrated Onam
Next Story