കൊണ്ടോട്ടി സെൻറർ പുസ്തക പ്രകാശനം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവർത്തകൻ ബിസ്മി ബഷീർ മച്ചിങ്ങലകത്ത് രചിച്ച ‘കനൽപഥങ്ങൾ കടന്ന് പച്ചത്തുരുത്തിലേക്ക്’ എന്ന പുസ്തകത്തിന്റെ സൗദിതല പ്രകാശനം കൊണ്ടോട്ടി സെൻറർ ജിദ്ദയിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.പി സുലൈമാൻ ഹാജിക്ക് പുസ്തകം കൈമാറി മാധ്യമ പ്രവർത്തകൻ മുസാഫിർ പ്രകാശനം നിർവഹിച്ചു. സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി പുസ്തകം പരിചയപ്പെടുത്തി. കൊണ്ടോട്ടി മുസിപ്പാലിറ്റി മുൻ കൗൺസിലർമാരായ അബ്ദുറഹ്മാൻ ഇണ്ണി, മുസ്തഫ പുലാശേരി എന്നിവർ മുഖ്യാതിഥിതികളായിരുന്നു. കൊണ്ടോട്ടി സെൻറർ ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
അറബിക് കാലിഗ്രാഫിയിൽ പ്രശസ്തയായ കൊണ്ടോട്ടി സെൻറർ വൈസ് പ്രസിഡൻറ് കടവണ്ടി മൊയ്തീൻകോയയുടെ മകൾ ജസ്നയെ ചടങ്ങിൽ ആദരിച്ചു.
സലീന മുസാഫിർ, റഷീദ് ചുള്ളിയൻ, എ.ടി ബാവ തങ്ങൾ, യൂസഫ് കോട്ട എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു. മൊയ്തീൻകോയ കടവണ്ടി, പി.സി അബൂബക്കർ, കബീർ നീറാട്, ജംഷി കടവണ്ടി, അഷ്റഫ് കൊട്ടേൽസ്, നൗഷാദ് ആലങ്ങാടൻ, ഇർഷാദ് കളത്തിങ്ങൽ, ഹസ്സൻ യമഹ, റഫീഖ് മധുവായി, റഹീസ് ചേനങ്ങാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.