കൊണ്ടോട്ടി ഡയാലിസിസ് സെൻററിന് ധനസഹായവും ലാപ്ടോപ്പും കൈമാറി
text_fieldsദമ്മാം: ദമ്മാം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് ധനസഹായവും ലാപ്ടോപ്പും കൈമാറി. ഈ വർഷം സ്വരൂപിച്ച ധനസഹായത്തിെൻറയും ലാപ് ടോപ്പിെൻറയും കൈമാറ്റച്ചടങ്ങ് കൊണ്ടോട്ടി ഡയാലിസിസ് സെൻററിൽ നടന്നു. മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് സഹീർ മുസ്ലിയാരങ്ങാടി, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കബീർ കൊണ്ടോട്ടി എന്നിവർ യഥാക്രമം ധനസഹായവും ലാപ്ടോപ്പും കൈമാറി. സൈൻ ഡയറക്ടറും ഇൻറർനാഷനൽ െട്രയിനറുമായ റാഷിദ് ഗസ്സാലി ചടങ്ങിൽ അതിഥിയായി.
ഡയാലിസിസ് സെൻറർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി, ഡയറക്ടർ ബോർഡ് അംഗം സി.ടി. മുഹമ്മദ്, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി മുൻ സെക്രട്ടറി സി.കെ. ഷാക്കിർ, സമീർ, അഡ്വ. കാസിം, ജംഷീദ് കാരി, പുളിക്കത്തൊടി മുസ്തഫ, പി.പി. ഷറഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 1,55,580 രൂപയുടെ ധനസഹായമാണ് ചടങ്ങിൽ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.