കൊണ്ടോട്ടി കെ.എം.സി.സി ശാക്തീകരണ കാമ്പയിന് തുടക്കം
text_fieldsറിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം സംഘടന ശാക്തീകരണ കാമ്പയിൻ ‘തൻഷീത്തിന്’നേതൃസംഗമത്തോടെ തുടക്കം. സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനും രാഷ്ട്രീയബോധം വളർത്താനുമാണ് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന കാമ്പയിൻ നടത്തുന്നത്.
മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ബഷീർ വിരിപ്പാടം അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ഷാഫി തുവ്വൂർ ‘മുസ്ലിം ലീഗ് രാഷ്ട്രീയം, ചരിത്രവും ലക്ഷ്യവും’എന്ന വിഷയത്തിൽ സംസാരിച്ചു.
ശേഷം നടന്ന സെഷനിൽ ‘മാതൃകാ നേതാവ്’എന്ന വിഷയത്തിൽ റിയാദ് എസ്.ഐ.സി പ്രസിഡന്റ് കോയ വാഫി സംസാരിച്ചു. നാസർ ഫൈസി കൂടത്തായി ‘നേതാവിന് ഉണ്ടാവേണ്ട ഗുണങ്ങൾ’വിഷയത്തിൽ സംസാരിച്ചു.
ഷാഫി ചിറ്റത്തുപാറ ‘സംഘടന, സംഘാടനം, സഘാടകൻ’എന്ന വിഷയത്തിൽ ക്ലാസെടുത്തു. മണ്ഡലപരിധിയിലെ മുഴുവൻ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി എന്നിവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 50ഓളം പ്രതിനിധികൾ പങ്കെടുത്തു. ജില്ല സീനിയർ വൈസ് പ്രസിഡന്റ് മുനീർ വാഴക്കാട്, മണ്ഡലം മുൻ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു.
ബഷീർ ചുള്ളിക്കോട്, അബ്ദുൽ വാഹിദ്, അബ്ദുൽ വഹാബ്, ജാഫർ ഹുദവി, ആഷിഖ് കൊണ്ടോട്ടി, സലിം സിയാംകണ്ടം, സൈദ് പെരിങ്ങാവ്, ലത്തീഫ് പുളിക്കൽ, നിസാം പരതക്കാട്, ലത്തീഫ് എച്ച്.എൻ.ടി കുറിയോടം എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ഷറഫു പുളിക്കൻ സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു. ഹനീഫ മുതുവല്ലൂർ ഖിറാഅത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.