സ്കോർ ഫുട്ബാൾ ടൂർണമെൻറിൽ കൊണ്ടോട്ടി കെ.എം.സി.സി ജേതാക്കൾ
text_fieldsറിയാദ്: മലപ്പുറം ജില്ല കെ.എം.സി.സി സ്പോർട്സ് വിങ്ങായ ‘സ്കോർ’ ജില്ലയിലെ 16 മണ്ഡലങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഫുട്ബാൾ ടൂർണമെൻറിൽ കൊണ്ടോട്ടി മണ്ഡലം ടീം ഫൈനലിൽ ജേതാക്കളായി. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാദർ ചെങ്കള വിജയികൾക്കുള്ള വിന്നേഴ്സ് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. വീറും വാശിയുമേറിയ ഫൈനൽ മത്സരത്തിൽ മങ്കട മണ്ഡലത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കൊണ്ടോട്ടി ആധികാരിക ജയം സ്വന്തമാക്കി കപ്പ് നേടിയത്.
പ്രീകോർട്ടറിൽ താനൂരിനെയും (ഏകപക്ഷീയമായ നാലു ഗോൾ), കോർട്ടർ ഫൈനലിൽ വള്ളികുന്നിനെയും (ഒന്നിനെതിരെ നാല് ഗോൾ), സെമി ഫൈനലിൽ തിരൂരങ്ങാടിയെയും (ഏകപക്ഷീയമായ മൂന്ന് ഗോൾ) പരാജയപ്പെടുത്തിയാണ് തുടക്കം മുതൽ ഗാലറിയിലെ കളിയാസ്വാദകർക്ക് മുന്നിൽ മാസ്മരിക ഫുട്ബാളിെൻറ ത്രസിപ്പിക്കുന്ന അനുഭവം സമ്മാനിച്ചുകൊണ്ട് ഫൈനൽ ഉറപ്പിച്ചത്.
ടൂർണമെൻറിലെ ടോപ് സ്കോററായി മുഹമ്മദ് സകരിയ (ടീം കൊണ്ടോട്ടി), ബെസ്റ്റ് ഗോൾകീപ്പറായി ആശിദ് മൂത്തേടത്ത് (ടീം കൊണ്ടോട്ടി), ബെസ്റ്റ് സ്റ്റോപ്പർബാക്കായി റിയാദ് റഷീദ് (ടീം കൊണ്ടോട്ടി) എന്നിവരെയും തെരഞ്ഞെടുത്തു. സുഹൈബ് വാഴക്കാട് (ടീം കോഓഡിനേറ്റർ), ബഷീർ സിയാംകണ്ടം, റസാഖ് ഓമാനൂർ, ഷറഫു പുളിക്കൽ, സൈദ് മീരാൻ, റിയാസ് സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി തുടങ്ങിയ ടീം മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടീം പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.