Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ട്ട വെ​ൽ​ഫെ​യ​ർ...

കോ​ട്ട വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
kudumbasangamam
cancel
camera_alt

ജി​ദ്ദ​യി​ൽ ന​ട​ന്ന കോ​ട്ട വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: കോ​ട്ട വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ഡ​ബ്ല്യു.​എ) 22ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ദ്ദ​യി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കോ​ട്ട ക​ര​ണ്ട​കാ​ട്ട് സ​മീ​റി​നു​ള്ള യാ​ത്ര​യ​യ​പ്പും കോ​ഴി​ക്കോ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റി​ൽ​നി​ന്നും സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്മെ​ന്റി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഷൗ​ക്ക​ത്ത് അ​ലി കോ​ട്ട​ക്കു​ള്ള ആ​ദ​ര​വും പ​രി​പാ​ടി​യി​ൽ ന​ട​ന്നു.

ഗ്ലോ​ബ​ൽ ബ്രി​ഡ്ജ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ എ.​എം യൂ​സ​ഫ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റു​ന്ന ലോ​ക​ത്ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ൾ പ്രാ​ർ​ഥ​ന​പൂ​ർ​വം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കോ​ട്ട വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ യൂ​സ​ഫ് കോ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ബ​ന്ധ​ത്തി​ലെ മ​ത​പ​ര​വും സ​മൂ​ഹി​ക​വു​മാ​യ പാ​ര​സ്പ​ര്യ​ത്തെ​ക്കു​റി​ച്ച് ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ സ​ലാ​ഹ് കാ​രാ​ടാ​ൻ സം​സാ​രി​ച്ചു.

ജി​ദ്ദ സ​മൂ​ഹ​ത്തി​ല്‍ കോ​ട്ട കു​ടും​ബം ന​ട​ത്തി​വ​രു​ന്ന മാ​നു​ഷി​ക ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചും മു​ന്‍കാ​ല കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫ​ർ അ​നു​സ്മ​രി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഹ​നീ​ഫ കോ​ട്ട, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് കോ​ട്ട കൊ​ണ്ടോ​ട്ടി (ഇ​ൻ​മാ ട്രേ​ഡി​ങ്, കാ​ക്കി​യ മ​ക്ക), ഷ​ഫീ​ക്ക് അ​ലി കോ​ട്ട (കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ്), സ​ലീ​ന മു​സാ​ഫ​ർ, അ​ബ്ബാ​സ് കാ​ള​ങ്ങാ​ട​ൻ.

റി​യാ​സ് കൊ​ട്ട​പ്പു​റം റി​യാ​ദ്, ഹാ​ഷിം, ഷ​ഫീ​ഖ് കു​റു​പ്പ​ത്ത്, കെ.​ടി ലി​യാ ബാ​പ്പു, അ​ഷ്‍ക​ർ കോ​ട്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് ഫാ​റൂ​ഖ് കോ​ള​ജ്, റ​ഷീ​ദ് കാ​ളി​കാ​വ്, ഷാ​ദാ റ​ഷീ​ദ് എ​ന്നി​വ​ർ സം​ഗീ​ത​വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് ചെ​യ​ർ​മാ​ൻ കോ​ട്ട ഷൗ​ക്ക​ത്ത് അ​ലി പു​തു​പ്പ​റ​മ്പ​ത്ത് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യാ​ഖ​ത്ത് അ​ലി കോ​ട്ട ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് മി​ഷാ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasangamam
News Summary - Kotta Welfare Association Kudumbasangamam
Next Story