Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊ​ന്നാ​നി മ​ണ്ഡ​ലം...

പൊ​ന്നാ​നി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് കോ​ട്ട -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി

text_fields
bookmark_border
Kottakkal KMCC Executive meeting
cancel
camera_alt

കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം മൊ​യ്‌​തീ​ൻ കു​ട്ടി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​ന്നാ​നി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി​യു​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം പൊ​ന്നാ​നി പാ​ർ​ല​മെൻറ്​ മ​ണ്ഡ​ലം എ​ക്കാ​ല​ത്തും യു.​ഡി.​എ​ഫ് കോ​ട്ട​യാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പൊ​ന്നാ​നി എ​ക്കാ​ല​ത്തും മ​ത സൗ​ഹാ​ർ​ദ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും പേ​ര് കേ​ട്ട പ്ര​ദേ​ശ​മാ​ണ്. മ​ത​മി​ല്ലാ​ത്ത സി.​പി.​എം മ​ത സം​ഘ​ട​ന​ക​ളെ കൂ​ട്ടു​പി​ടി​ച്ച്​ മു​സ്‌​ലിം ലീ​ഗി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വി​ജ​യി​ക്കി​ല്ലെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ന​ട​ത്തു​ന്ന നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ​നി​ധി കാ​മ്പ​യി​ൻ വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ പോ​കു​ന്ന കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ബ​ത്ഹ​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​തീ​ൻ കു​ട്ടി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്​​മാ​ഈ​ൽ പൊ​ന്മ​ള, ദി​ലൈ​ബ് ചാ​പ്പ​ന​ങ്ങാ​ടി, മൊ​യ്‌​തീ​ൻ കോ​ട്ട​ക്ക​ൽ, ഫൈ​സ​ൽ എ​ട​യൂ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ കോ​ൽ​ക്ക​ളം, ഫ​ർ​ഹാ​ൻ കാ​ടാ​മ്പു​ഴ, മ​ജീ​ദ് ബാ​വ, ഫാ​റൂ​ഖ് പൊ​ന്മ​ള, ജം​ഷീ​ർ കൊ​ടു​മു​ടി, മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ, ഫി​റോ​സ് ബാ​ബു, യൂ​നു​സ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പു​റ​മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ കൊ​ന്ന​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC RiyadhLok Sabha Election 2024
News Summary - Kottakal K.M.C.C
Next Story