റഹീം ജയിൽ മോചനത്തിന് കോട്ടയം ജില്ല പ്രവാസി അസോസിയേഷനും
text_fieldsറിയാദ്: റിയാദിലെ കലാ - സാംസ്കാരിക -ജീവകാരുണ്യ സംഘടനയായ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ജയിൽ വാസം അനുഭവിക്കുന്ന എം. പി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി സമാഹരിച്ച തുക കെ. ഡി. പി. എ ചെയർമാൻ ഡേവിഡ് ലൂക്ക് റഹീം സഹായ സമിതി ചെയർമാൻ സി. പി. മുസ്തഫയ്ക്ക് കൈമാറി. യോഗത്തിൽ കെ ഡി പി എ പ്രസിഡന്റ് ബഷീർ സാപ്റ്റിക്കോ, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബാലു കുട്ടൻ, നൗഫൽ ഈരാറ്റുപേട്ട , സി .കെ അഷറഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ റഹീം മോചനവുമായി വർഷങ്ങളായി പ്രവർത്തിക്കുകയും മാതൃകാപരമായ നേതൃത്വം നൽകുകയും ചെയുന്ന നിയമസഹായ സമിതിയെയും യൂസുഫ് കാക്കഞ്ചേരി ഉൾപ്പെടെയുള്ള എംബസി ഉദ്യോഗസ്ഥരെയും കോട്ടയം ജില്ല കൂട്ടായ്മ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.