പൂക്കളവും പൂവിളിയും ഓണപ്പാട്ടുമായി കോട്ടയം ജില്ലക്കാരുടെ ഓണാഘോഷം
text_fieldsജിദ്ദ: പൂക്കളവും പൂവിളിയും ഓണപ്പാട്ടുമായി ഗൃഹാതുരത്വമുയർത്തി കോട്ടയം ജില്ലക്കാരായ പ്രവാസികൾ ജിദ്ദയിൽ ഓണം ആഘോഷിച്ചു. ഹറാസാത്ത് വില്ലയിൽ നടന്ന കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഓണോഘോഷ പരിപാടികളിൽ നിരവധിപേർ പങ്കെടുത്തു.
നിര്യാതനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അകാലത്തിൽ വേർപിരിഞ്ഞ കെ.ഡി.പി.എ മുൻ പ്രസിഡൻറ് ദാസ്മോൻ തോമസിെൻറ മകൾ ഡോണയുടെയും ഓർമകൾ പുതുക്കി പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ.ഡി.പി.എ പ്രസിഡൻറ് അനിൽ നായർ ഓണസന്ദേശം നൽകി. ചെയർമാൻ നിസാർ യൂസുഫ് സംസാരിച്ചു.
ഹാളിലേക്ക് എഴുന്നള്ളിയ മാവേലിയെ സദസ്സ് ആർപ്പുവിളികളോടെ സ്വീകരിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് നർമത്തിൽ കലർന്ന മറുപടി നൽകി മാവേലി ശ്രദ്ധേയനായി. അഭിലാഷ് സെബാസ്റ്റ്യൻ ഓണപ്പാട്ടും പാർവതി അനിൽ, അനഘ ധന്യ എന്നിവർ സെമി ക്ലാസിക്കൽ ഡാൻസും അവതരിപ്പിച്ചു.
കെ.ഡി.പി.എ അംഗങ്ങൾ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന നിരവധി വിഭവങ്ങളുമായുള്ള ഓണസദ്യ ഗംഭീരമായി. മലയാളി കുടുംബം, കേരള ശ്രീമാൻ മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മിർസ ശരീഫ്, നസീർ വാവക്കുഞ്ഞ്, നൗഷാദ് വി. മൂസ എന്നിവർ വിധികർത്താക്കളായിരുന്നു.
മലയാളി കുടുംബം മത്സരത്തിൽ വിവേക്-സൗമ്യ കുടുംബം ഒന്നാം സ്ഥാനം നേടി. അഭിലാഷ്-സ്വപ്ന, സഹിർ ഷാ-തസ്നിം എന്നീ കുടുംബങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേരള ശ്രീമാൻ മത്സരത്തിൽ ഷാൻ അബു ഒന്നും ബാസിൽ, വിഷ്ണു എന്നിവർ രണ്ടും കെ.എസ്.എ. റസാഖ്, സിറിയക് കുര്യൻ, അനന്ദു എന്നിവർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മലയാളി കുടുംബം മത്സരവിജയികളെ റാഫി ബീമാപള്ളിയും കേരള ശ്രീമാൻ മത്സര വിജയികളെ തിരുവനന്തപുരം സ്വദേശി സംഗമം സെക്രട്ടറി റോഷൻ നായരും പ്രഖ്യാപിച്ചു. ഇഷാൻ മുഹമ്മദ് അനീസ് വയലിനിൽ അവതരിപ്പിച്ച ഓണപ്പാട്ട് ഹൃദ്യമായി. വിവേക്, അഭിലാഷ്, റഫീഖ്, പ്രസൂൺ, അനിൽ, ആഷ്ന തൻസിൽ, സുരേഖ, സൗമ്യ, ഫസ്മി ഫാത്തിമ.
ഷാന്റി ജിജോ എന്നിവർ സമൂഹ ഗാനവും മിർസാ ശരീഫ്, ഷാനവാസ്, ഇസബെല്ല ജിജോ, ജോഷി സേവ്യർ, വിവേക്, ആഫിയ അജി, റഫീഖ് യൂസുഫ്, വിഷ്ണു, ആൻഡ്രിയ റോബിൻ, ജയൻ, മഞ്ജുഷ എന്നിവർ ഗാനങ്ങളും ആലപിച്ചു. ലേലംവിളിക്ക് സിറിയക് കുര്യൻ, ഷാൻ അബു എന്നിവർ നേതൃത്വം നൽകി.രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നടന്ന ഗെയിംസ് മത്സരങ്ങളിൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി.
പുരുഷന്മാരുടെ വടംവലിയിൽ ബ്ലൂ ഹൗസും വനിതകളുടെ വടംവലിയിൽ റെഡ് ഹൗസുമാണ് എവർറോളിങ് ട്രോഫി കരസ്ഥമാക്കിയത്. കലംതല്ലിപ്പൊട്ടിക്കൽ, കസേരകളി, ബാൾ പാസിങ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നേരത്തേ സംഘടിപ്പിച്ച ചെസ്സ്, കാരംസ്, റമ്മികളി തുടങ്ങിയവയുൾപ്പെടെയുള്ള മത്സരങ്ങളിലെ വിജയികൾക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി അനീസ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡൻറ് സിറിയക് കുര്യൻ നന്ദിയും പറഞ്ഞു. അഞ്ജു ആശിഷ് അവതാരകയായിരുന്നു. ദർശൻ മാത്യു, റഫീഖ് യൂസുഫ്, പ്രശാന്ത് തമ്പി, സാബു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ മനീഷ് കുടവെച്ചൂർ.
സിദ്ദീഖ് അബ്ദുറഹീം, ആശിഷ്, പ്രസൂൺ ദിവാകരൻ, കെ.എസ്.എ. റസാഖ്, അനന്തു എം. നായർ, വിഷ്ണു ബലരാജൻ, ഷൈജു ലത്തീഫ്, തൻസിൽ, കെ.എ. സാജിദ്, ജിജോ എം. ചാക്കോ, ഫസിലി ഹംസ, ബാസിൽ, നിഷ നിസാർ, ആഷ അനിൽ, സുരേഖ പ്രസൂൺ, ആഷ്ന അനീസ്, ആഷ്ന തൻസിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.