കോട്ടയം പ്രവാസി അസോസിയേഷൻ കുടുംബസംഗമം
text_fieldsറിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ആദ്യ കുടുംബസംഗമം മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വർണശബളമായ പരിപാടികളോടെ അരങ്ങേറി. അംഗങ്ങളായ ജയൻ കുമാരനല്ലൂർ, റോജി കോട്ടയം, നൗഫൽ ഈരാറ്റുപേട്ട, റഫീഷ് അലിയാർ, അനീഷ് ഉഴവൂർ, ഷഫീഖ്, ബഷീർ സാപ്റ്റ്കോ, ഫിദ ഫാത്തിമ, ജിൻസി ബാലു, നിഷ മാത്യു തുടങ്ങിയവർ ആലപിച്ച സംഗീതവിരുന്നും ആഗൻ ജോജി, എൽഹാൻ ജോജി, യോണ ഷൈജു, യോൺ ഷൈജു, യാൻ ഷൈജു, ഫറ ഫാത്തിമ തുടങ്ങിയവരുടെ ഡാൻസും സണ്ണി കൂട്ടിക്കൽ അവതരിപ്പിച്ച മിമിക്രിയും പരിപാടികൾക്ക് മിഴിവേകി.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് ബഷീർ സാപ്റ്റ്കോ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷാംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.