Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ട്ട​യം പ്ര​വാ​സി...

കോ​ട്ട​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
oommen chandy
cancel
camera_alt

കോ​ട്ട​യം ഡി​സ്ട്രി​ക്​​റ്റ്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ

സ​മ്മേ​ള​നം

ജി​ദ്ദ: അ​ധി​കാ​രം ജ​ന​ക്ഷേ​മ​ത്തി​ന് സ​മ​ർ​പ്പി​ച്ച് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ കു​ടി​യേ​റി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ജി​ദ്ദ​യി​ലെ കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹ​വും വ​ഹി​ച്ച് ക​ട​ന്നു​പോ​യ​ത്.

ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ സ്വാ​ധീ​നം എ​ത്ര​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു അ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ വ​ഴി പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യി ല​ഭ്യ​മാ​യ ഗു​ണ​ഫ​ല​ങ്ങ​ൾ വ​ള​രെ വ​ലു​താ​യി​രു​ന്നു.

കോ​ട്ട​യ​വും വി​ശേ​ഷി​ച്ച് പു​തു​പ്പ​ള്ളി​യും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം ത​റ​വാ​ട് ത​ന്നെ​യാ​യി​രു​ന്നു. നീ​ണ്ട 53 വ​ർ​ഷം ഒ​രേ മ​ണ്ഡ​ല​ത്തെ ത​ന്നെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന് എ​ല്ലാ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലും ഓ​ടി​യെ​ത്താ​ൻ ക​ഴി​ഞ്ഞ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും ഉ​മ്മ​ൻ ചാ​ണ്ടി സ​വി​ശേ​ഷ ശ്ര​ദ്ധ വെ​ച്ചി​രു​ന്നു.

നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ അ​ക​പ്പെ​ട്ട നി​ര​വ​ധി മ​ല​യാ​ളി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണ​മാ​യി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്‌​നേ​ഹ​വും ക​രു​ത​ലും നി​റ​ഞ്ഞ ജീ​വി​തം ഏ​തൊ​രു ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് റോ​ഷ​ൻ നാ​യ​ർ (തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം), നാ​സി​മു​ദ്ദീ​ൻ (തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), അ​യ്യൂ​ബ് ഖാ​ൻ പ​ന്ത​ളം (പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ), മി​ർ​സ ഷ​രീ​ഫ് (ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ), കെ.​ടി.​എ. മു​നീ​ർ, സ​ക്കീ​ർ ഹു​സൈ​ൻ (ജി​ദ്ദ ഒ.​ഐ.​സി.​സി).

റാ​ഫി ബീ​മാ​പ​ള്ളി (എ​ച്ച് ആ​ൻ​ഡ്​ ഇ ​ലൈ​വ് ചാ​ന​ൽ), ക​ബീ​ർ കൊ​ണ്ടോ​ട്ടി (ജി​ദ്ദ പൗ​രാ​വ​ലി), അ​ലി തേ​ക്കു​തോ​ട് (ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ), ഉ​ണ്ണി തെ​ക്കേ​ട​ത്ത് (തൃ​ശൂ​ർ സൗ​ഹൃ​ദ​വേ​ദി), ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സ​ൽ​മാ​ൻ (കെ.​എ​സ്.​യു), നാ​സ​ർ കോ​ഴി​ത്തോ​ടി (പു​ണ​ർ​തം കോ​ഴി​ക്കോ​ട്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ഡി.​പി.​എ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ നാ​യ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyremembrance
News Summary - Kottayam Pravasi Association oommen Chandy remembrance Conference
Next Story