വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി
text_fieldsജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിതകാല അവധി പ്ര ഖ്യാപിച്ചു. ആരോഗ്യ വകുപ്പിെൻറ ശിപാർശയെ തുടർന്ന് കോവിഡ്-19 വൈറസിെൻറ വ്യാപനം തടയ ാൻ മുൻകരുതൽ എന്നോണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നതെ ന്ന് വിദ്യാഭ്യാസ മന്താലയം വ്യക്തമാക്കി. സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, വിദ്യാഭ്യാസ ഒാഫിസുകൾ എന്നിവിടങ്ങളിലുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ മേഖലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. പൊതു, സ്വകാര്യ വിദ്യാലയങ്ങളും യൂനിവേഴ്സിറ്റികളും സാേങ്കതിക തൊഴിൽ പരിശീലന സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അവധിയിലായി.
കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലിെൻറ ഭാഗമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സ്കൂൾ അവധിക്കാലത്ത് ഒാൺലൈൻ സ്കൂളുകളും വിദൂര വിഭ്യാസ സംവിധാനങ്ങളും സജീവമാക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു. ക്ലാസുകള്‍ മുടങ്ങുന്നത് തടയാനാണ് ഫോണുകളും ലാപ്ടോപുകളും ഉപയോഗിച്ച് വിദൂര വിദ്യാഭ്യാസ രീതിയും ഒാൺലൈൻ ക്ലാസുകളും മന്ത്രാലയത്തിന് കീഴില്‍ നടത്തുന്നത്.
ഇത് നിരീക്ഷിക്കാന്‍ പ്രത്യേക കമ്മിറ്റിയുണ്ട്. രാജ്യത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുവരെ കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. സ്ഥിതിഗതികൾ ആശ്വാസകരമാണ്. മറ്റ് രാജ്യങ്ങളിൽ കോവിഡ്-19 ബാധകരുടെ എണ്ണം കൂടിയതിനെ തുടർന്ന് വിദ്യാർഥികളുടെ സുരക്ഷക്ക് അതീവ പ്രധാന്യം കൊടുക്കുന്നതിെൻറ ഭാഗമായാണ് താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. കോവിഡ്-19 വ്യാപനം തടയുന്നതിന് രാജ്യം സ്വീകരിച്ചുവരുന്ന മുൻകരുതലുകളുടെ തുടർച്ചയാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ സ്കൂളുകളും അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.