നാട്ടിലുള്ളവരുടെ റീഎൻട്രി വിസ പുതുക്കാൻ കോവിഡ് കാലം കഴിയണമെന്ന്
text_fieldsറിയാദ്-: നാട്ടിൽ അവധിയിൽ കഴിയുന്നവരുടെ റീഎൻട്രി വിസ പുതുക്കാൻ കോവിഡ് കാലം കഴിയ ണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.
രാജ്യം മഹാമാരിയിൽ നിന്ന് മുക്തമായെന്ന് ആര ോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചാൽ മാത്രമെ വിസ പുതുക്കൽ നടപടി തുടങ്ങാനാവൂ എന്ന് വിദേ ശരാജ്യങ്ങളുടെ എംബസികൾക്ക് അയച്ച സർക്കുലറിൽ വിദേശമന്ത്രാലയം അറിയിച്ചു. അതേസമയം അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്ന ഘട്ടത്തിൽ റീഎൻട്രി വിസയ്ക്ക് കാലാവധിയുണ്ടെങ്കിൽ മടങ്ങിവരാനാവും. അല്ലാത്തവരാണ് വിസ പുതുക്കാൻ സൗദി അറേബ്യ കോവിഡ് മുക്തമായി എന്ന ആരോഗ്യമന്ത്രാലയത്തിെൻറ പ്രഖ്യാപനം വരുന്നതുവരെ കാത്തുനിൽക്കേണ്ടത്. പ്രഖ്യാപനമുണ്ടായാൽ ഇഖാമയുടെ കാലാവധി നോക്കാതെ തന്നെ റീഎൻട്രി വിസ പുതുക്കാൻ അപേക്ഷ നൽകാനാവും. അതിന് നിലവിലെ സ്പോൺസറാണ് അപേക്ഷ നൽകേണ്ടത്. വിദേശകാര്യമന്ത്രാലയത്തിെൻറ വെബ് പോർട്ടലിലെ നിലവിലുള്ള അതേ സംവിധാനത്തിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ പുതിയ നിബന്ധന ഉള്ളതിനാൽ ഇപ്പോൾ അപേക്ഷിക്കാനാവില്ല.
ആരോഗ്യ മന്ത്രാലയ വിജ്ഞാപനം വരണം. അത് വന്നാൽ ഒരുമാസത്തിനുള്ളിൽ പുതുക്കൽ നടപടികൾ പൂർത്തിയാക്കും. മൾട്ടിപ്പിൾ ബിസിനസ് വിസയിലുള്ളവർക്കും ഇതേ സംവിധാനത്തിലൂടെ പുതുക്കാനാവും. റീഎൻട്രി വിസ അടിച്ചശേഷം സൗദിയിൽ തന്നെ തുടരുന്നവരുടെ വിസകൾ സൗജന്യമായി സ്വമേധയാ പുതുക്കി നൽകണമെന്ന് സൽമാൻ രാജാവ് പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 25 മുതൽ മേയ് 24 വരെ അടിച്ച വിസകളുടെ കാലാവധിയാണ് അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്കാൻ ഉത്തരവിട്ടത്. ഇതനുസരിച്ചുള്ള നടപടി ജവാസത്ത് ആരംഭിക്കുകയും ചെയ്തു.
മാർച്ച് 15ന് അന്താരാഷ്ട്ര വിമാന സർവിസ് നിർത്തിയതിനെ തുടർന്നാണ് റീഎൻട്രിക്കാർ സ്വദേശങ്ങളിലേക്ക് പോകാനാവാതെ രാജ്യത്ത് കുടുങ്ങിയത്. അതുപോലെയാണ് സ്വദേശങ്ങളിലേക്ക് പോയവർക്ക് സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ വന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.