ബഹ്റൈനിൽ കുടുങ്ങിയ സൗദി പൗരന്മാരുടെ ആദ്യ സംഘം എത്തി
text_fieldsജുബൈൽ: കോവിഡ്- 19 വ്യാപനം തടയുന്നതിനായി അതിർത്തി അടച്ചതിനെ തുടർന്ന് ബഹ്റൈനിൽ കു ടുങ്ങിയ സൗദി പൗരന്മാരുടെ ആദ്യസംഘം കഴിഞ്ഞ ദിവസം രാജ്യത്ത് തിരിച്ചെത്തി. സൗദിയെയും ബഹ ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലൂടെ 12 ബസുകളിലാണ് ആദ്യ സംഘത്തിലെ 196 പേർ ജന്മനാട്ടിൽ എത്തിച്ചേർന്നത്. തുടർച്ചയായി നാലു ദിവസമാണ് പൗരന്മാരുടെ യാത്രക്ക് ഇങ്ങനെ ബസുകൾ ഏർപ്പെടുത്തിയതെന്ന് ബഹ്റൈനിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ അഹമ്മദ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ കഴിയുന്ന പൗരന്മാരുടെ തിരിച്ചുവരവിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഉത്തരവിട്ടതോടെയാണ് പൗരന്മാരെ തിരിച്ചെത്തിക്കൽ നടപടി തുടങ്ങിയത്. ബഹ്റൈനിൽ അവശേഷിക്കുന്ന സൗദി പൗരന്മാരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
അവരെ മുഴുവൻ ഇതേവഴിയിലൂടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും സൗദി എംബസി വൃത്തങ്ങൾ അറിയിച്ചു. ഇവർക്ക് താമസിക്കാൻ നാല് ഹോട്ടലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ടെന്നും ദിനേന അവരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ബഹ്റൈനിൽനിന്ന് തിരിച്ചെത്തുന്ന പൗരന്മാരെ താമസിപ്പിക്കുന്നതിന് സൗദി കിഴക്കൻ പ്രവിശ്യയിൽ നാല് ഹോട്ടലുകൾ സജ്ജമാക്കിയിരിക്കുകയാണ്. ബഹ്റൈനിൽ അവശേഷിക്കുന്നവരുടെ ആരോഗ്യനിലയും പരിേശാധനവിധേയമാക്കുന്നുണ്ട്. ആവശ്യം വന്നാൽ അവർക്കുവേണ്ടി െഎസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് സൗദി എംബസി ബഹ്റൈനിലെ ബന്ധപ്പെട്ട വകുപ്പ് അധികാരികളുമായി ചർച്ച നടത്തി. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരെ കണ്ടെത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സൗദി വിദേശകാര്യ മന്ത്രാലയം വെബ് പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവഴി രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാർക്കും തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും യാത്രാസമയം നിശ്ചയിക്കുന്നതിനും അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.