Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ്​ ചാ​പ്റ്റ​ർ 11ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ്​ ചാ​പ്റ്റ​ർ 11ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ്​ ചാ​പ്റ്റ​ർ

11ാം വാ​ർ​ഷി​കാ​ഘോ​ഷം ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ്​ ചാ​പ്റ്റ​ർ 11ാം വാ​ർ​ഷി​കം ‘ഗാ​ല നൈ​റ്റ്’ റി​യാ​ദ് ഉ​മ്മു​ൽ ഹ​മാ​മി​ലു​ള്ള ഡ​ൽ​ഹി പ​ബ്ലി​ക്​ സ്​​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വ​ട​ക​ര എം.​പി. ഷാ​ഫി പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. റി​യാ​ദ്​ ചാ​പ്​​റ്റ​ർ പ്ര​സി​ഡ​ന്റ്​ റാ​ഷി​ദ് ദ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി ‘കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി’​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി നി​ബി​ൽ ഇ​ന്ദ്ര​നീ​ലം സ്വാ​ഗ​തം ആ​ശം​സി​ച്ചു. കൊ​യി​ലാ​ണ്ടി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്​ റ​ഷീ​ദ്​ മൂ​ടാ​ടി, പു​ഷ്പ​രാ​ജ്, നൗ​ഷാ​ദ് സി​റ്റി​ഫ്ല​വ​ർ, ടി.​കെ. പ്ര​ഷീ​ദ്, മു​ബാ​റ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​പി. മു​സ്ത​ഫ, സ​ലീം ക​ള​ക്ക​ര, ഷം​നാ​ദ്​ ക​രു​നാ​ഗ​പ്പ​ള്ളി, അ​ഹ​മ​ദ്​ കോ​യ സി​റ്റി​ഫ്ല​വ​ർ, പി. ​നൗ​ഫ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ട​ത്തി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ക്കാ​ല​ത്ത് വ​ള​രെ പ്ര​സ​ക്ത​മു​ള്ള​തും ന​ന്മ​യി​ലൂ​ടെ സൗ​ഹൃ​ദം സൗ​ഹൃ​ദ​ത്തി​ലൂ​ടെ കാ​രു​ണ്യം എ​ന്ന കൊ​യി​ലാ​ണ്ടി​ക്കൂ​ട്ട​ത്തി​​ന്റെ ആ​പ്​​ത​വാ​ക്യം ശ​രി​യാ​യ​രീ​തി​യി​ൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കൂ​ട്ടാ​യ്​​മ​യാ​ണെ​ന്നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​ക​ളി​ൽ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടി​ലെ​യും പൊ​തു​വാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ല​മെ​ന്റി​ലും മ​ന്ത്രി​ത​ല​ത്തി​ലും ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​മെ​ന്നും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ട​പെ​ടു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. ജൂ​നി​യ​ർ എ.​ആ​ർ. റ​ഹ്​​മാ​ൻ നി​ഖി​ൽ പ്ര​ഭ, ഗാ​യി​ക പ്രി​യ ബൈ​ജു എ​ന്നി​വ​ർ ന​യി​ച്ച ‘ഗാ​ല നെ​റ്റ്’ എ​ന്ന പേ​രി​ൽ മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ്​ ഷോ​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAnniversary CelebrationKoyilandikoottam Global Community
News Summary - Koyilandikoottam Global Community Riyadh Chapter Announces 11th Anniversary
Next Story