‘കോഴിക്കോടൻസ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു
text_fieldsറിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷനൽ മ്യൂസിയം പാർക്കിൽ നടന്ന വിവിധ പരിപാടികൾ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്യുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കോഴിക്കോടൻസ് പുരുഷ ഒപ്പന ടീമംഗങ്ങൾക്ക് സ്വീകരണം നൽകി. ബത്ഹ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക പരിപാടി ഇബ്രാഹിം സുബ്ഹാൻ ഉദ്ഘടനം ചെയ്തു.
ലത്തീഫ് തെച്ചി, മുനീബ് പാഴൂർ, സജീറ ഹർഷദ് എന്നിവർ സംസാരിച്ചു. കോഴിക്കോടൻസ് സീസൺ നാല് ലോഞ്ചിങ്ങിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചിയിടൽ മത്സരം ഫലപ്രഖ്യാപനം ഷാലിമ റാഫി നിർവഹിച്ചു. ഒന്നാം സമ്മാനം അഷിന ഫസലും രണ്ടാം സമ്മാനം ഷംന ഷാഹിറും മൂന്നാം സമ്മാനം അമൽ ലത്തീഫും കരസ്ഥമാക്കി. അഡ്മിൻ ലീഡ് കെ.സി. ഷാജു സ്വാഗതവും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂര് നന്ദിയും പറഞ്ഞു.
ചിൽഡ്രൻ ആൻഡ് എജുഫൺ ലീഡ് പി.കെ. റംഷിദ്, പ്രോഗ്രാം ലീഡ് റിജോഷ് കടലുണ്ടി, ബിസിനസ് ലീഡ് അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ടെക്നോളജി ലീഡ് മുഹമ്മദ് ഷാഹിൻ, ഫാമിലി ലീഡ് ഫാസിൽ വേങ്ങാട്ട്, മീഡിയ ലീഡ് സി.ടി. സഫറുല്ല, കബീർ നല്ലളം, മുംതാസ് ഷാജു, ഫിജിന കബീർ, ഷഫ്ന ഫൈസൽ, ഷംന ഷാഹിർ, സുമിത മുഹ്യുദ്ദീൻ, രജനി അനിൽ, ആമിന ഷഹീൻ, സൽമ ഫാസിൽ, മാഷിദ മുനീബ്, ഷെറിൻ റംഷി, അഷിന ഫസൽ, റൈഹാന റയീസ്, യാസ്മിൻ ബീഗം, റഹീന ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.