കോഴിക്കോടൻ ബിരിയാണി ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsകോഴിക്കോടൻ ബിരിയാണി ചലഞ്ച് പോസ്റ്റർ പ്രകാശനം ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര നിർവഹിക്കുന്നു
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും കഷ്ടത അനുഭവിക്കുന്ന ഭവനരഹിതരായ ആളുകളെ കണ്ടെത്തി അവർക്കായി ‘കൂടൊരുക്കാം കുടിയിരുത്താം’ എന്ന പേരിൽ നടപ്പാക്കുന്ന ‘ഇന്ദിരാജി ഭവനപദ്ധതി’യുടെ അടുത്ത വീടിന്റെ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ‘കോഴിക്കോടൻ ബിരിയാണി ചലഞ്ച്’ എന്ന പേരിൽ ഫെബ്രുവരി 22ന് റിയാദിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ബത്ഹ സബർമതി ഹാളിൽ നടന്നു. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പ്രകാശനം നിർവഹിച്ചു.
ജില്ല ആക്ടിങ് പ്രസിഡന്റ് ഒമർ ഷരീഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, അബ്ദുൽ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, മൊയ്തീൻ മണ്ണാർക്കാട്, വഹീദ് വാഴക്കാട്, റഫീഖ് പട്ടാമ്പി എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജംഷി ചെറുവണ്ണൂർ സ്വാഗതവും സഫാദ് അത്തോളി നന്ദിയും പറഞ്ഞു. അനീഷ് അബ്ദുല്ല, അബ്ദുൽ അസീസ്, റഷീദ് കൂടത്തായി, ഷംസീർ പാലക്കാട് എന്നിവർ നേതൃത്വം നൽകി. റിയാദിലും പരിസരങ്ങളിലുമായി ബിരിയാണി ആവശ്യമുള്ളവർ 0500596323, 0542783570, 0564538205, 0556232224 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.