കോഴിക്കോട് ദമ്മാം ഒ.ഐ.സി.സി ജില്ല ഭാരവാഹികൾ ഇനി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലും
text_fields
ദമ്മാം: ഒ.ഐ.സി.സി-ഇൻകാസ് ഭാരവാഹികളെ അവരവരുടെ നാടുകളിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ ഉൾപ്പെടുത്തിയതിൽ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാറിനും ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അഭിവാദ്യം അർപ്പിച്ചു.
ദമ്മാം ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് അസ്ലം ഫറോക്ക്, ഷാരി ജോൺ, സലീം ഒളവണ്ണ, മധുസൂദനൻ, അസീസ് മുണ്ടത്ത്, മനോജ് കുമാർ, നിഷാദ് ഫറോക്ക്, ഹസൻ തമീം, അബ്ദുൽ റഷീദ്, മുഹമ്മദ് അലി എന്നിവരെയാണ് ബ്ലോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. പ്രവാസ ലോകത്തെ കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം ആദ്യമായി കോഴിക്കോട് ഡി.സി.സിയിൽ പ്രസിഡൻറ് പ്രവീൺ കുമാർ പ്രവാസി ഭാരതീയ ദിനത്തിൽ തന്നെ പ്രഖ്യാപിച്ചത് ഏറെ സന്തോഷം പകർന്നെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.