കോഴിക്കോട് ജില്ല കെ.എം.സി.സി ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കം
text_fieldsറിയാദ്: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്പോര്‍ട്സ് വിങ് സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12, 20 തീയതികളിൽ റിയാദിലെ അല്‍-വാദി സോക്കര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂർണമെന്റിൽ, വിവിധ മണ്ഡലങ്ങള്‍ക്ക് വേണ്ടി സൗദിയിലെ പ്രഗത്ഭരായ കളിക്കാര്‍ ബൂട്ടണിയും.
വ്യാഴാഴ്ച രാത്രി ഒമ്പതിന് ടൂർണമെൻറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന ദിവസത്തെ മുഖ്യ ആകർഷണമായിരിക്കും. ബേപ്പൂര്‍ സോക്കര്‍, കുന്ദമംഗലം യൂത്ത് എഫ്.സി, ഗ്രീന്‍ ആര്‍മി തിരുവമ്പാടി, ബ്ലൂ സീ എഫ്.സി കൊയിലാണ്ടി (എ), ഗ്രീന്‍ ഹോഴ്സ് കൊടുവള്ളി, ഫാല്‍ക്കണ്‍ ബാലുശ്ശേരി, ഗ്രീന്‍ സുലൈമാനി സോക്കര്‍ കുന്ദമംഗലം, വടകര കടത്തനാട് വാരിയേഴ്സ്, കുന്ദമംഗലം ഗ്രീന്‍ സുലൈമാനി സോക്കര്‍, ബ്ലൂ സി.എഫ്.സി കൊയിലാണ്ടി (ബി), ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി എന്നീ ടീമുകൾ വിവിധ മണ്ഡലങ്ങൾക്ക് കളിക്കളത്തിലിറങ്ങും.
ഉദ്ഘാടന മത്സരത്തില്‍ ആദ്യ മത്സരം ബേപ്പൂര്‍ സോക്കറും വടകര കടത്തനാട് വാരിയേഴ്സും ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ് സ്കോറര്‍, ബെസ്റ്റ് ഗോള്‍കീപ്പര്‍ നേടുന്ന കളിക്കാർക്ക് പ്രത്യേക പുരസ്കാരം നല്‍കും. ടൂര്‍ണമെൻറിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 20ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും. സമാപന ദിവസം ഷൂട്ടൗട്ട് മത്സരവും കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികളും അരങ്ങേറുമെന്നും കോഴിക്കോട് ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.