കോഴിക്കോട് കെ.എം.സി.സി വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
text_fieldsദമ്മാം: കോഴിക്കോട് സി.എച്ച് സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ല കെ.എം.സി.സി ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്ക് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. സൗദി, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
വിജയികൾക്ക് സി.എച്ച് വിന്നേഴ്സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും. സെപ്റ്റംബർ 13ന് ടുർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്സി ലോഞ്ചിങ് നടക്കും. ടൂർണമെന്റ് സ്വാഗത കമ്മിറ്റി ഭാരവാഹികളായ ഫൈസൽ കൊടുമ (ചെയർമാൻ), നാസർ ചാലിയം (കൺവീനർ), ആബിദ് പാറക്കൽ (ജോയന്റ് കൺവീനർ), റിയാസ് പെരുമണ്ണ (ഫിനാൻസ് കൺട്രോളർ), ബഷീർ സബാൻ (ടൂർണമെന്റ് കോഓഡിനേറ്റർ), സി.കെ. ഷഫീർ (മീഡിയ ലീഡർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.