കോഴിക്കോട് കെ.എം.സി.സി അംഗത്വ കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കോഴിക്കോട് ജില്ലക്കാരായ കെ.എം.സി.സി പ്രവർത്തകരുടെ അംഗത്വ വിവരങ്ങൾ ശേഖരിക്കുന്ന ഓൺലൈൻ കാമ്പയിൻ ആരംഭിച്ചു. ജിദ്ദയിൽ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഹമ്മദ് പാളയാട്ട്, സി.കെ. അബ്ദുറഹ്മാന് അംഗത്വം നൽകി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.സ്വന്തം നിലനിൽപ് ഭീഷണിയിലായാലും മറ്റുള്ളവരെ സഹായിക്കാനും അവരുടെ കണ്ണീരൊപ്പാനും ഓടിനടന്ന പല പ്രവാസികളും സ്വദേശിവത്കരണവും കോവിഡ് മൂലവും ജോലി നഷ്ടമായി നാട്ടിലെത്തി. ഇനിയും ഒട്ടേറെ പേർക്ക് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഈയൊരവസ്ഥ മുന്നിൽക്കണ്ട് ജില്ലയിലെ കെ.എം.സി.സി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നാട്ടിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുവരുെന്നന്ന് അഹമ്മദ് പാളയാട്ട് വ്യക്തമാക്കി. ജിദ്ദയിലെ അഹമ്മദ് പാളയാട്ട് ചെയർമാനും റിയാദിലെ അഷ്റഫ് വേങ്ങാട്ട് പ്രസിഡൻറും അൽജൗഫിലെ സമദ് പട്ടനിൽ ജനറൽ സെക്രട്ടറിയും ദമ്മാമിലെ മാമു നിസാർ ട്രഷററായും നിലവിൽ വന്ന സൗദി കോഴിക്കോട് ജില്ല കെ.എം.സി.സി നാഷനൽ കോഓഡിനേഷൻ കമ്മിറ്റി പ്രവാസി ക്ഷേമ രംഗത്ത് വ്യത്യസ്തമായ നൂതന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ചെറിയ വരുമാനക്കാരായ സാധാരണ പ്രവാസികൾക്ക് വേണ്ടി നിക്ഷേപ പദ്ധതികളിലൂടെ വരുമാനം കണ്ടെത്തുക, കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുക, ഫാമിലി മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്.ജിദ്ദ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ കോഒ ാഡിനേറ്റർമാരായ ടി.കെ. അബ്ദുറഹ്മാൻ, ഹസൻ കോയ പെരുമണ്ണ, നിസാർ മടവൂർ, ഷബീർ സിറ്റി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.