ഐ.സി.എഫ് പ്രവർത്തകനായ കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsജിദ്ദ: ഐ.സി.എഫ് പ്രവർത്തകനായിരുന്ന കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. ഫറോക്ക് മണ്ണൂർ വളവിൽ വടക്കുമ്പാട് വയലിലാകത്തു മുഹമ്മദ് കോയ എന്ന കോയതങ്ങൾ (55) ആണ് മരിച്ചത്. 30 വർഷത്തോളമായി ജിദ്ദയിൽ ഹജ്ജ് സേവന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് അബ്ദുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
തുടർച്ചയായി രണ്ടു വർഷത്തിലേറെയായി നാട്ടിൽ പോവാൻ കഴിഞ്ഞിരുന്നില്ല. ഹജ്ജിന് ശേഷം അവധിക്ക് നാട്ടിൽ പോവാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. സജീവ ഐ.സി.എഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് കോയ, ശറഫിയ്യ യൂനിറ്റ് കമ്മിറ്റി ഭാരവാഹി ആയിരുന്നു.
പിതാവ്: പരേതനായ ബീരാൻ കോയ, മാതാവ്: സൈനബ ബീവി, ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ദിൽഷാദ്, നദാ മുഹമ്മദ്. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച ജുമുഅക്കു ശേഷം റുവൈസ് പള്ളി മഖ്ബറയിൽ ഖബറടക്കി. മയ്യിത്ത് സംസ്കരണപ്രവർത്തങ്ങൾക്ക് ഐ.സി.എഫ് ജിദ്ദ സെൻട്രൽ വെൽഫയർ വിഭാഗം നേതാക്കളായ അബ്ബാസ് ചെങ്ങാനി, അബു മിസ്ബാഹു ഐക്കരപ്പടി, മുഹമ്മദ് അൻവരി കൊമ്പം, ബഷീർ പറവൂർ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് കോയ തങ്ങളുടെ ആകസ്മിക വിയോഗത്തിൽ ജിദ്ദ ഐ.സി.എഫ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.