Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ കോഴിക്കോട്...

മദീനയിൽ കോഴിക്കോട് സ്വദേശി അപകടത്തിൽ മരിച്ചു

text_fields
bookmark_border
മദീനയിൽ കോഴിക്കോട് സ്വദേശി അപകടത്തിൽ മരിച്ചു
cancel

മദീന: കോഴിക്കോട് സ്വദേശി മദീനയിൽ നിര്യാതനായി. പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അവധിക്കുശേഷം നാട്ടിൽനിന്ന് തിരിച്ചെത്തിയത്.

പിതാവ്: കുഞ്ഞാലി പുളിക്കൽ. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കൾ: ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medinakozhikode News
News Summary - Kozhikode native died in Medina
Next Story