Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കോ​ഴി​ക്കോ​ട​ൻ​സ്’...

‘കോ​ഴി​ക്കോ​ട​ൻ​സ്’ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Kozhikodens Eid Meet
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന ‘കോ​ഴി​ക്കോ​ട​ൻ​സ്’ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ബ​ലി​പെ​രു​ന്നാ​ൾ സംഗമത്തിൽ ഒ​ത്തു​കൂ​ടി​യ​വ​ർ

റി​യാ​ദ്: കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ്’ ബ​ലി​പെ​രു​ന്നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ഡ്വ. അ​ബ്​​ദു​ൽ ജ​ലീ​ൽ ഈ​ദ്​ സ​ന്ദേ​ശം കൈ​മാ​റി.

ഇ​ബ്രാ​ഹിം ന​ബി​യു​ടെ ത്യാ​ഗ​പൂ​ർ​ണ ജീ​വി​ത സ​ന്ദേ​ശം ഓ​രോ വ്യ​ക്തി​ക​ളു​ടെ​യും സ്വ​ന്തം ജീ​വി​ത​ത്തി​ൽ മാ​തൃ​ക​യാ​ക്കി പി​ന്തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ബ് പ​ഴൂ​ർ, മു​ജീ​ബ് മൂ​ത്താ​ട്ട്, അ​നി​ൽ മാ​വൂ​ർ, ബ​ഷീ​ർ പാ​ല​ക്കു​റ്റി, സ​ലീം ചാ​ലി​യം, മി​ർ​ഷാ​ദ് ബ​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ​ക്കു​ള്ള ‘ഈ​ദി​യ’ പാ​രി​തോ​ഷി​കം മു​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ സ​ഹീ​ർ മു​ഹ്‌​യി​ദ്ദീ​ൻ വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കോ​ഴി​ക്കോ​ട​ൻ​സ് മെം​ബ​ർ ഷാ​ഹി​ർ സി​റ്റി​ഫ്ല​റി​നും കു​ടും​ബ​ത്തി​നു​മു​ള്ള യാ​ത്ര​യ​യ​പ്പും പ​രി​പാ​ടി​യി​ൽ ന​ട​ന്നു. അ​ഡ്മി​ൻ ലീ​ഡ് കെ.​സി. ഷാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​സ​ൻ ഹ​ർ​ഷ​ദ്, ക​ബീ​ർ ന​ല്ല​ളം, പ്ര​ഷീ​ദ്, പി.​കെ. റം​ഷി​ദ്, മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, അ​ബ്​​ദു​സ്സ​ലാം ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ, ഫാ​സി​ൽ വെ​ങ്ങാ​ട്ട്, സി.​ടി. സ​ഫ​റു​ല്ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh kozhikodensEid-Al-Adha 2024
News Summary - Kozhikodens
Next Story