‘കോഴിക്കോടൻസ്’ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsറിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ സൗദി ദേശീയദിനം ആഘോഷിച്ചു. ബത്ഹ നാഷനൽ മ്യൂസിയം പാർക്കിൽ നടന്ന വിവിധ പരിപാടികൾ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോടൻസ് മുൻ ഓർഗനൈസർ സഹീർ മുഹ്യുദ്ദീൻ, 300 ആണികളും 4000 മീറ്റർ നൂലും കൊണ്ട് നെയ്തെടുത്ത സൗദി കിരീടാവകാശിയുടെ കൗതുകമാർന്ന ചിത്രം ആഘോഷപരിപാടിയിൽ പ്രകാശനം ചെയ്തു.
മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്യുദ്ദീൻ, മുജീബ് മൂത്താട്ട്, അഡ്മിൻ ലീഡ് കെ.സി. ഷാജു, ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ, ചിൽഡ്രൻ ആൻഡ് എജ്യുഫൺ ലീഡ് പി.കെ. റംഷിദ്, പ്രോഗ്രാം ലീഡ് റിജോഷ് കടലുണ്ടി, ടെക്നോളജി ലീഡ് മുഹമ്മദ് ഷാഹിൻ, വെൽഫെയർ ലീഡ് റാഷിദ് ദയ, ഫാമിലി ലീഡ് ഫാസിൽ വേങ്ങാട്ട്, മീഡിയ ലീഡ് സി.ടി. സഫറുല്ല, മുനീബ് പഴൂർ, കബീർ നല്ലളം, അബ്ദുല്ലത്തീഫ് ഓമശ്ശേരി, സുഹാസ് ചേപ്പാലി, റയീസ് കൊടുവള്ളി, ശാലിമ റാഫി, ഷെറിൻ റംഷി, ഫിജിന കബീർ, മുംതാസ് ഷാജു, സജീറ ഹർഷാദ്, റസീന അൽത്താഫ്, ലുലു സുഹാസ്, ഷഫ്ന ഫൈസൽ, ആമിന ഷഹീൻ, സൽമ ഫാസിൽ, മോളി മുജീബ്, ശബ്നം ശംസുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.