Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട​ൻ​സ്...

കോ​ഴി​ക്കോ​ട​ൻ​സ് എ​ഡ്യു സ്‌​പോ​ർ​ട് ഫെ​സ്റ്റ്'; മാ​നാ​ഞ്ചി​റ ടീം ​ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
Kozhikodens Edu Sports Fest champions Mananchira team
cancel
camera_alt

'കോ​ഴി​ക്കോ​ട​ൻ​സ് എ​ഡ്യു സ്‌​പോ​ർ​ട് ഫെ​സ്റ്റി​ൽ' ച​മ്പ്യാ​ന്മാ​രാ​യ മാ​നാ​ഞ്ചി​റ ടീ​മി​നു​ള്ള ട്രോ​ഫി ചീ​ഫ് ഓ​ർ​ഗ​നൈ​ർ റാ​ഫി കൊ​യി​ലാ​ണ്ടി സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: റി​യാ​ദി​ലെ കോ​ഴി​ക്കോ​ട് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'കോ​ഴി​ക്കോ​ട​ൻ​സ്' വ്യ​ത്യ​സ്ത​മാ​യ വി​ജ്ഞാ​ന-​കാ​യി​ക-​വി​നോ​ദ മ​ത്സ​ര പ​രി​പാ​ടി​ക​ളോ​ടെ 'എ​ഡ്യു സ്‌​പോ​ർ​ട് ഫെ​സ്റ്റ്' സം​ഘ​ടി​പ്പി​ച്ചു. ആ​വേ​ശോ​ജ്ജ്വല​മാ​യ മ​ത്സ​ര​ങ്ങ​ളി​ൽ 'മാ​നാ​ഞ്ചി​റ' ടീം ​ഓ​വ​റോ​ൾ ച​മ്പ്യ​ന്മാ​രാ​യി. 'ക​ല്ലാ​യി' ടീം ​ര​ണ്ടാം സ്ഥാ​ന​വും 'പാ​ള​യം' ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സു​ലൈ സ​ആ​ദ ഇ​സ്തി​റാ​ഹ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ഴി​ക്കോ​ട​ൻ​സ് ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക മൈ​മൂ​ന അ​ബ്ബാ​സ് പ​താ​ക ഉ​യ​ർ​ത്തി. ലു​ഹാ മാ​ർ​ട്ട് - പാ​ര​ഗ​ൺ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബ​ഷീ​ർ മു​സ്‌​ലി​യാ​ര​കം, വി.​കെ.​കെ.​അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫെ​സ്റ്റ് ക​ൺ​വീ​ന​ർ റം​ഷി സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് ലീ​ഡ് ഫൈ​സ​ൽ പൂ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക പ​ഠ​ന​ക​ഴി​വു​ക​ളു​ടെ വ​ള​ർ​ച്ച​ക്കാ​യി കോ​ഴി​ക്കോ​ട​ൻ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന 'എ​ഡ്യു​ഫ​ൺ ക്ല​ബ്' അം​ഗ​ങ്ങ​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മ​വും ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. ര​ക്ഷി​താ​ക്ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സെ​ഷ​നി​ൽ സ​ഹീ​ർ മു​ഹ്‌​യു​ദ്ദീ​ൻ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മി​ട​യി​ലെ ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സെ​ഷ​നി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, നി​സാം ചെ​റു​വാ​ടി, ഫാ​ത്തി​മ റെ​യ്‌​ഹാ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ജൂ​റി അം​ഗ​ങ്ങ​ളാ​യ സ​ലീം ചാ​ലി​യം, വി.​കെ.​കെ.​അ​ബ്ബാ​സ്, ക​ബീ​ർ ന​ല്ല​ളം, ഫൈ​സ​ൽ പാ​ഴൂ​ർ, കെ.​സി ഷാ​ജു, മൈ​മൂ​ന അ​ബ്ബാ​സ്, അ​നി​ൽ മാ​വൂ​ർ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​യ കൂ​പ്പ​ൺ മ​ത്സ​ര​ത്തി​ലെ സ​മ്മാ​ന​ത്തി​ന് ഷ​ഫ്‌​ന ഫൈ​സ​ലും മി​ക​ച്ച ഇ​വ​ന്റ് പേ​രി​നു​ള്ള സ​മ്മാ​ന​ത്തി​ന് റ​യീ​സ് കൊ​ടു​വ​ള്ളി​യും അ​ർ​ഹ​രാ​യി. രാ​ത്രി ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ റാ​ഫി കൊ​യി​ലാ​ണ്ടി ച​മ്പ്യ​ന്മാ​ർ​ക്കു​ള്ള എ​വ​ർ​റോ​ളി​ങ്ങ് ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ ഹ​സ​ൻ ഹ​ർ​ഷ​ദ് ഫ​റോ​ക്ക്, മു​ജീ​ബ് മൂ​ത്താ​ട്ട്, ഫ​രീ​ദ ബ​ഷീ​ർ, മി​ർ​ഷാ​ദ് ബ​ക്ക​ർ, ഷാ​ലി​മ റാ​ഫി, ഉ​മ്മ​ർ മു​ക്കം, സ​ജീ​റ ഹ​ർ​ഷ​ദ്, മും​താ​സ് ഷാ​ജു, മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, മു​നീ​ബ് പാ​ഴു​ർ, ഹ​ർ​ഷ​ദ് എം.​ടി., ഫാ​സി​ൽ വേ​ങ്ങാ​ട്ട്, ര​ജ​നി അ​നി​ൽ, മോ​ളി മു​ജീ​ബ്, ആ​യി​ഷ മി​ർ​ഷാ​ദ്, സു​മി​ത മു​ഹ്‌​യു​ദ്ധീ​ൻ, റം​ഷി​ദ്, ഷ​ഫീ​ഖ് കി​നാ​ലൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. റി​ജോ​ഷ് ക​ട​ലു​ണ്ടി, ഷ​ഫീ​ഖ് കൊ​ടു​വ​ള്ളി, പ്ര​ഷീ​ദ്, സി.​ടി സ​ഫ​റു​ള്ള, സി​ദ്ദീ​ഖ് പാ​ല​ക്ക​ൽ, മ​ഷ്ഹൂ​ദ് ചേ​ന്ന​മം​ഗ​ല്ലൂ​ർ, ഷാ​ജി​ദ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh kozhikodensEdu Sports Fest
News Summary - Kozhikodens Edu Sports Fest
Next Story