ഗെയില്‍ സമരം: ഗുരുതര വകുപ്പുകളില്‍ കേസെടുത്തത് പുനഃപരിശോധിക്കണം -കെ.പി.എ മജീദ്
text_fieldsമക്ക: ഗെയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകളില്‍ കേസെടുത്തത് പുനഃപരിശോധിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. പൈപ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. പൈപ്‌ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുകയും വേണം. ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ അടിച്ചൊതുക്കുന്ന ഇടതുപക്ഷ സര്‍ക്കാറിെൻറ സമീപനം ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ല.
ജനപക്ഷ സമരങ്ങള്‍ക്ക് മുസ്ലീം ലീഗ് പിന്തുണ നല്‍കും. ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം മക്ക കെ.എം.സി.സി സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പിന്തുണ നല്‍കും. മക്ക കെ.എം.സി.സി പ്രസിഡൻറ് അബ്്ദുൽ മുഹൈമിൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ്, നേതാക്കളായ അലി അക്ബർ, സി.എച്ച് മഹമൂദ് ഹാജി, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കെ.കെ.എം അശ്റഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും ഹംസ സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.