ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ കെ.എസ് റിലീഫ് ചാരിറ്റി കാമ്പയിൻ തുടങ്ങി
text_fieldsയാംബു: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കെ.എസ്. റിലീഫ് ചാരിറ്റി കാമ്പയിൻ ആരംഭിച്ചു. തിങ്കളാഴ്ച തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിപുലമായ കാമ്പയിനാണ് സൗദി അറേബ്യ ചൊവ്വാഴ്ച മുതൽ തുടങ്ങിയത്. വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും സ്ഥാപിച്ച കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമനാറ്റേറിയൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. ഒരു ദശാബ്ദത്തിനിടയിലെ ലോകത്തിലെ ഏറ്റവും തീവ്രമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11,000 കടന്നതായാണ് റിപ്പോർട്ട്.
കെ.എസ്. റിലീഫിെൻറ ‘സാഹിം’ പ്ലാറ്റ്‌ഫോം വഴിയാണ് സേവനത്തിനുള്ള കാമ്പയിൻ ആരംഭിച്ചത്. സിറിയയിലും തുർക്കിയയിലും ദുരിതമനുഭവിക്കുന്നവരെയും പരിക്കേറ്റവരെയും സഹായിക്കാൻ നിരവധി സൗദി ഏജൻസികളുടെയും മന്ത്രാലയങ്ങളുടെയും സഹകരണം അതോറിറ്റി തേടുന്നുണ്ട്. ദുരിതബാധിതർക്ക് പാർപ്പിടം, ആരോഗ്യം, ഭക്ഷണം, ലോജിസ്റ്റിക്കൽ സഹായം എന്നിവ എത്തിക്കുന്നതിനായി വരും മണിക്കൂറുകളിൽ എയർ ബ്രിഡ്ജ് ആരംഭിക്കുന്നതുൾപ്പെടെ വിവിധ പരിപാടികൾ നടപ്പാക്കുമെന്ന് കെ.എസ്.റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ അബ്ദുല്ല അൽ റബീഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.