കെ.എസ് റിലീഫിെൻറ ഒാക്സിജൻ സ്റ്റേഷനുകൾ യമനിലെത്തി
text_fieldsജിദ്ദ: കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ് റിലീഫ്) വൈദ്യസഹായ സംവിധാനങ്ങൾ യമനിലെത്തി തുടങ്ങി.
ലോകാരോഗ്യസംഘടനയുടെ സഹകരത്തോടെ ഏഡൻ നഗരത്തിൽ 11 ഒാക്സിജൻ സ്റ്റേഷനുകളാണ് കഴിഞ്ഞ ദിവസം എത്തിച്ചത്.
ഏഴ് ഒാക്സിജൻ സ്റ്റേഷനുകൾ കൂടി ഏഡൻ തുറമുഖത്ത് എത്തിയിട്ടുണ്ട്. ആരോഗ്യരംഗം പാടെ തകർന്ന യമനിൽ വലിയ സഹായമാണ് കെ.എസ് റിലീഫ് ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും യമനിലെ ആരോഗ്യസ്ഥാപനങ്ങളിൽ ഇല്ലെന്നും അവ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ യമൻ പ്രതിനിധി ഡോ. നെവിയോ സഗാറിയ പറഞ്ഞു.
ഒൗഷധങ്ങൾ, എണ്ണ, വെള്ളം, ഒാക്സിജൻ സ്റ്റേഷനുകൾ പോലുള്ള അവശ്യവസ്തുക്കൾ എന്നിവ പരിഗണനാർഹ ആശുപത്രികളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. കെ.എസ് റിലീഫ് കൊണ്ടുവന്ന ഒാക്സിജൻ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആശുപത്രികളിൽ സംവിധാനങ്ങൾ തയാറാക്കി കൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളിൽ ഇവ ആശുപത്രികളിൽ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.