Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദു​രി​ത​ബാ​ധി​ത...

ദു​രി​ത​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച്​ കെ.​എ​സ്. റി​ലീ​ഫ്

text_fields
bookmark_border
K.S Relief  distribute food items for Afghanistan
cancel
camera_alt

അ​ഫ്‌​ഗാ​നി​സ്താ​ൻ, ല​ബ​നാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കെ.​എ​സ് റി​ലീ​ഫ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ

എ​ത്തി​ച്ച​പ്പോ​ൾ

യാം​ബു: അ​ഫ്‌​ഗാ​നി​സ്താ​ൻ, ല​ബ​നാ​ൻ, ഫി​ലീ​പ്പീ​ൻ​സ് രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ​പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ജീ​വ​കാ​രു​ണ്യ കേ​ന്ദ്ര​മാ​യ കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​ർ (കെ.​എ​സ് റി​ലീ​ഫ്) ട​ൺ​ക​ണ​ക്കി​ന് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ഫ്‌​ഗാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട എ​ൻ​ജി​ൽ ജി​ല്ല​യി​ൽ ഭൂ​ക​മ്പ​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 23 ട​ൺ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് എ​ത്തി​ച്ച​ത്.

375 കു​ടും​ബ​ങ്ങ​ളി​ലെ 2,250 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​ത്​ പ്ര​യോ​ജ​ന​ക​ര​മാ​യ​ത്. ല​ബ​നാ​നി​ലെ ട്രി​പ്പോ​ളി​യ പ്ര​വി​ശ്യ​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് 875 പെ​ട്ടി​ക​ളി​ലാ​യി ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്തു. 4,125 സി​റി​യ​ൻ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​വ പ്ര​യോ​ജ​ന​പ്പെ​ട്ടു. ല​ബ​നാ​നി​ലെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ദി​യു​ടെ ഭ​ക്ഷ്യ​സ​ഹാ​യം ക​ഴി​ഞ്ഞ ദി​വ​സ​വും തു​ട​ർ​ന്ന​താ​യി കെ.​എ​സ് റി​ലീ​ഫ് വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. ഫി​ലി​പ്പീ​ൻ​സി​ലെ മ​റാ​വി സി​റ്റി​യി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് 8,070 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ കൈ​മാ​റി​യ​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യ​മ​നി​ലെ ഹ​ദ്റ​മൗ​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ത​രീം ആ​ശു​പ​ത്രി​യി​ൽ കെ.​എ​സ്. റി​ലീ​ഫ് സ്ഥാ​പി​ച്ച​ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. പ്ര​തി​ദി​നം 100 ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കും. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൗ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഇ​തി​ന​കം ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്. ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ​സു​ര​ക്ഷ, ജ​ല​ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം, പോ​ഷ​കാ​ഹാ​രം തു​ട​ങ്ങി വി​വി​ധ​യി​ന​ങ്ങ​ളി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് കെ.​എ​സ് റി​ലീ​ഫ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictSaudi ArabiaK.S.Relief
Next Story