കെ.ടി. ജുനൈസിന് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: ജിദ്ദയിൽ നിന്നും ദുബൈയിലേക്ക് സ്ഥലംമാറി പോകുന്ന ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി കെ.ടി. ജുനൈസിന് കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് 14 വർഷത്തെ ജയിൽ വാസത്തിൽ കിഡ്നി നഷ്ടപ്പെട്ട തിരൂരങ്ങാടി സ്വദേശിക്ക് മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ ബാബു നഹ്ദി വീൽചെയർ നൽകി. നിസ്സാം മമ്പാട്, വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ, എ.കെ. ബാവ, ഇസ്ഹാഖ് പൂണ്ടോളി, സി.സി. കരീം, ഉനൈസ് തിരൂർ, ഇൽയാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ജലാൽ തേഞ്ഞിപ്പലം സ്വഗതവും വി.വി. അഷ്റഫ് നന്ദിയും പറഞ്ഞു. നാസർ കാടാമ്പുഴ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.