കുദു കേളി ഫുട്ബാൾ: സെമിഫൈനൽ ചിത്രം തെളിഞ്ഞു
text_fieldsറിയാദ്: കുദു കേളി 10ാമത് ഫുട്ബാൾ ടൂർണമെൻറിെൻറ ഗ്രൂപ് മത്സരങ്ങൾ അവസാനിച്ചു. ഏഴാം വാരത്തിലെ അവസാന ഗ്രൂപ് മത്സരങ്ങളിൽ ബഞ്ച് മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്.സി ദറൂബ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്.സിയുമായും മലബാർ റസ്റ്ററന്റ് സുലൈ എഫ്.സി ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്.സിയുമായും ഏറ്റുമുട്ടി.
ആദ്യ മത്സരത്തിൽ റിയൽ കേരള എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് റോയൽ ഫോക്കസ് ലൈൻ എഫ്.സിയെ പരാജയപ്പെടുത്തി. കളിയുടെ 14ാം മിനിറ്റിൽ ശിവദാസൻ റിയൽ കേരളക്ക് വേണ്ടി ഗോൾ നേടി. ഇതോടെ ആറ് പോയന്റ് നേടി ഗ്രൂപ് ചാമ്പ്യന്മാരായി റിയൽ കേരള സെമിയിൽ പ്രവേശിച്ചു.
കളിയുടെ 56ാം മിനിറ്റിൽ ഫൗൾ ചെയ്തതിനെ തുടർന്ന് റിയൽ കേരളയുടെ ഫാസിലിന് ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോകേണ്ടിവന്നു. മികച്ച കളിക്കാരനായി റിയൽ കേരളയുടെ ശിവദാസനെ തെരഞ്ഞെടുത്തു.
ആദ്യ കളിയിൽ കേളി കേന്ദ്രകമ്മിറ്റി അംഗം സുരേഷ് ലാൽ, സ്പോട്സ് കമ്മിറ്റി അംഗങ്ങളായ മുജീബ് മമ്പാട്, ഷമീം, ടൂർണമെൻറ് മെഡിക്കൽ കോഓഡിനേറ്റർ അനിൽ അറക്കൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സുലൈ എഫ്.സി, യൂത്ത് ഇന്ത്യ എഫ്.സിയുമായി ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
കളിയുടെ 11ാം മിനിറ്റിൽ നുഫൈൽ യൂത്ത് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയപ്പോൾ എക്സ്ട്രാ ടൈമിൽ ഹാഷിഫ് സുലൈ എഫ്.സിക്ക് വേണ്ടി ഗോൾ മടക്കി. 39ാം മിനിറ്റിൽ ഫൗൾ ചെയ്തതിനെ തുടർന്ന് യൂത്ത് ഇന്ത്യയുടെ റിംഷാദ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. മികച്ച കളിക്കാരനായി സുലൈ എഫ്.സിയുടെ ഹാഷിഫിനെ തെരഞ്ഞെടുത്തു.
കേളി ജോയന്റ് ട്രഷറർ സുനിൽ സുകുമാരൻ, സംഘാടക സമിതി സാമ്പത്തിക കമ്മിറ്റി ജോയിൻറ് കൺവീനർ മോഹൻ ദാസ്, കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, സുകേഷ് കുമാർ, ടെക്നിക്കൽ കമ്മിറ്റി അംഗം ഇംതിയാസ്, സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ഫക്രുദീൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. മികച്ച കളിക്കാർക്ക് ഐബിടെക് നൽകുന്ന പുരസ്കാരം നാസർ മൂച്ചിക്കാടൻ കൈമാറി.
വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ‘എ’ ഗ്രൂപ് ചാമ്പ്യന്മാരായ റെയിൻബോ എഫ്.സി ബി ഗ്രൂപ് റണ്ണറപ്പായ അസീസിയ സോക്കർ എഫ്.സിയുമായും ‘ബി’ ഗ്രൂപ് ചാമ്പ്യന്മാരായ റിയൽ കേരള എഫ്.സി എ ഗ്രൂപ് റണ്ണറപ്പായ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടുമായും ഏറ്റുമുട്ടും. ഡിസംബർ 29നാണ് ഫൈനൽ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.