'കുടുംബം മാഗസിൻ' സൗദിയിൽ പ്രകാശനം ചെയ്തു
text_fieldsറിയാദ്: പുതുവർഷത്തിൽ അനവധി ആകർഷക വിഭവങ്ങളുമായി ഇറങ്ങിയ ഗൾഫ് മാധ്യമം കുടുംബം മാഗസിൻ സൗദി അറേബ്യയിൽ പ്രകാശനം ചെയ്തു. റിയാദ് ആതുര സേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോടുള്ള ആദരസൂചകമായി അവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഗൾഫ് മാധ്യമം ഓപ്പറേഷൻ ഡയറക്ടർ സലീം മാഹി നഴ്സുമാർക്ക് മാഗസിെൻറ കോപ്പികൾ നൽകി.
കോവിഡ് കാല പോരാളികൾ എന്ന നിലയിൽ നഴ്സുമാർ വഹിച്ച പങ്ക് വിമതിക്കാനാവാത്തതാണെന്നും അതിനോടുള്ള ആദരാവാണ് ഇൗ പ്രകാശന ചടങ്ങെന്നും സലീം മാഹി പറഞ്ഞു. രണ്ട് വാള്യമായി പ്രസിദ്ധീകരിച്ച ജനുവരി ലക്കത്തിൽ വിവിധ ഹെൽത്ത് ടിപ്പുകൾ, അനുഭ കുറുപ്പുകൾ, പേരൻറിങ് തുടങ്ങിയ നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഹാപ്പിനെസ് എന്ന ബുക്ക്ലെറ്റും ഇതോടൊപ്പമുണ്ട്.
സൗദിയിലെ എല്ലാ ഹൈപർമാർക്കറ്റുകൾ, സൂപർമാർക്കറ്റുകൾ എന്നിവയിൽ കുടുംബ മാഗസിൻ ലഭിക്കും. 10 റിയാലാണ് വില. പ്രകാശന ചടങ്ങിൽ നഴ്സുമാരായ ടിസി അനീഷ്, ജിനി ജാക്സ്വെൽ, ജെസി അനീഷ്, ലൈല റഹീം, ഗൾഫ് മാധ്യമം ഓപ്പറേഷൻ ഡയറക്ടർ സലീം മാഹി, കോഒാഡിനേഷൻ കമ്മിറ്റി അബ്ദുൽ റഹീം, സെയിൽസ് എക്സിക്യുട്ടീവ് മുനീർ എള്ളുവിള എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.